LATEST

6/recent/ticker-posts

യു.പ്രതിഭയ്​ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി ലീഗ് നേതാവ്.



ആലപ്പുഴ : കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു.പ്രതിഭയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശവുമായി യുഡിഎഫ് മണ്ഡലം കൺവീനറും ലീഗ് നേതാവുമായ ഇർഷാദ് ചക്കാലശ്ശേരി. ഇന്നലെ നടന്ന യുഡിഎഫ് കൺവെൻഷനിലായിരുന്നു പ്രതിഭയ്ക്കെതിരെ ഇർഷാദ് സംസാരിച്ചത്.

അതേസമയം യുഡിഎഫ് നേതാവിന്റെ പരാമർശത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യു.പ്രതിഭ പറഞ്ഞു. തിരഞ്ഞെടുപ്പിൽ എതിർസ്ഥാനാർഥിയെ താൻ ഒരിക്കലും വ്യക്തിഹത്യ നടത്തിയിട്ടില്ലെന്നും അത്തരം പരാമർശം അദ്ദേഹം നടത്താൻ പാടില്ലായിരുന്നുവെന്നും പ്രതിഭ പറഞ്ഞു. ‘‘തിരഞ്ഞെടുപ്പിൽ ശരീരമല്ല, മനസ്സാണ് ജനം നോക്കുന്നത്. എന്റെ ഹൃദയം കൊടുത്ത സ്ഥലമാണ് കായംകുളം. ആരെയും അങ്ങനെ പറയാൻ പാടില്ല’’– പ്രതിഭ പറഞ്ഞു.

അതേസമയം യു.പ്രതിഭയ്ക്ക് എതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ ഇർഷാദ് ഖേദം പ്രകടിപ്പിച്ചു. സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്നും വാക്കുകളെ അടർത്തിയെടുത്തു വ്യാഖ്യാനിക്കുന്നതാണെന്നും ഇർഷാദ് പറഞ്ഞു. തന്റെ സംസാരത്തിൽ ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായും ഇർഷാദ് പറഞ്ഞു.

Post a Comment

0 Comments