LATEST

6/recent/ticker-posts

ഡബിൾ ഡെക്കർ ബസ് പ്രയാണം തുടങ്ങി.



കോഴിക്കോട് : നഗരഭംഗി ആസ്വദിച്ചുള്ള കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസിന്റെ പ്രയാണം തുടങ്ങി. ആദ്യയാത്രയിൽ ബസിലെ സീറ്റുകളെല്ലാം നിറഞ്ഞിരുന്നു. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ പദ്ധതിയുടെ ഭാഗമായാണ് ഡബിൾ ഡെക്കർ ബസ് യാത്ര തുടങ്ങിയത്.

മാവൂർ റോഡ് കെഎസ്ആർടിസി ബസ് ടെർമിനലിൽ നിന്ന് തുടങ്ങിയ യാത്ര സരോവരം , മാനാഞ്ചിറ, ഫ്രാൻസിസ് റോഡ് വഴി കോതിയിലെത്തിയ ശേഷം തുടർന്ന് ബീച്ച് റോഡ് വഴി വരയ്ക്കൽ ഭട്ട് റോഡ് വരെ പോയി, അവിടെ നിന്ന് വെസ്റ്റ്ഹിൽ ചുങ്കം വഴി തിരികെ മാവൂർ റോഡ് കെഎസ്ആർടിസി ബസ് ടെർമിനലിലാണ് അവസാനിച്ചത്.

വൈകിട്ട് 3 മുതൽ രാത്രി 10.30 വരെയുള്ള 5 സർവീസുകളാണ് ഉണ്ടാകുക. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ബേപ്പൂർ, ചാലിയം, കാപ്പാട് എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും ഡബിൾ ഡെക്കർ ബസ് സർവീസ് നടത്തും.

Post a Comment

0 Comments