LATEST

6/recent/ticker-posts

നിരന്തരം സൈറണുകൾ മുഴങ്ങുന്നു; ഇസ്രായേലിലേക്ക് കനത്ത ആക്രമണവുമായി ഇറാൻ.




തെൽ അവീവ് : ഇസ്രായേലിലേക്ക് കനത്ത ആക്രമണവുമായി ഇറാൻ. വിവിധ പ്രദേശങ്ങളിലായുള്ള ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകളുണ്ട്. നിരവധി പേർക്ക് പരിക്കേറ്റു. തെൽ അവീവ്, ഏലിയാത്ത്, വടക്കൻ ഇസ്രായേൽ മേഖലകളിലാണ് ആക്രമണം. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം തുടരുന്നതായി ഇസ്രായേൽ തന്നെ അറിയിക്കുന്നുണ്ട്. 

അതേസമയം രാജ്യത്ത് യുദ്ധം തുടങ്ങിയ ശേഷം പരിക്കേറ്റവരുടെ എണ്ണം 4800 കവിഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരം ഇസ്രായേലിൻ്റെ മധ്യമേഖലയിലുണ്ടായ ഇറാൻ ആക്രമണത്തിൽ 12 പേർക്ക് പരിക്കേറ്റതായി ഇസ്രായേലി അടിയന്തര വിഭാഗം അറിയിച്ചു. തെൽ അവീവിനടുത്തുള്ള ബെനി ബ്രാക് നഗരത്തിൽ പരിക്കേറ്റ ഒമ്പത് പേർക്ക് പ്രാഥമിക ചികിത്സ നൽകിയതായും അവരെ പ്രദേശത്തെ ആശുപത്രികളിലേക്ക് മാറ്റിയതായും മാഗൻ ഡേവിഡ് അഡോം എന്ന അടിയന്തര സേവന വിഭാഗം വ്യക്തമാക്കി.

Post a Comment

0 Comments