LATEST

6/recent/ticker-posts

ദൈവത്തിന്റെ സ്വന്തം നാട്ടിൽ മൊണാലിസയ്ക്ക് മാംഗല്യം.


 
തിരുവനന്തപുരം കുംഭ മേളയിലെ വൈറൽ താരം മൊണാലിസ ഭോസ്ലെയ്ക്ക് ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ മാംഗല്യം. പൂവാറിനടുത്ത് അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. മഹാരാഷ്ട്ര സ്വദേശിയും നടനുമായ ഫർമാൻ ഖാനാണ് വരൻ. ഗുരുദേവ പ്രതിഷ്ഠക്ക് മുമ്പിൽ നടന്ന ചടങ്ങിൽ മേൽശാന്തി കണ്ണൻ പോറ്റിയാണ് കാർമികത്വം വഹിച്ചത്.

വിവാഹച്ചടങ്ങിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രി വി ശിവൻകുട്ടി, ജില്ലാ സെക്രട്ടറി വി ജോയ്, എ എ റഹിം എംപി എന്നിവർ പങ്കെടുത്തു. കേരളം മാനവസൗഹൃദത്തിൻ്റെ ഇടമാണെന്നും ഏത് മതത്തിൽ പെട്ടവരെയും വിവാഹം കഴിക്കാനുള്ള അവകാശം ഈ രാജ്യത്തുണ്ടെന്നും എ എ റഹിം മാധ്യമങ്ങളോട് പറഞ്ഞു. 'കേരളം മാനവസൗഹൃദത്തിൻ്റെ ഇടമാണ്. ഏത് മതത്തിൽ പെട്ടവരെയും വിവാഹം കഴിക്കാനുള്ള അവകാശം ഈ രാജ്യത്തുണ്ട്. 

ഭരണഘടന നൽകുന്ന അവകാശമാണത്. എന്നാലത് പലയിടത്തും സാധ്യമാകുന്നില്ല. അത് നിർഭയം സാധ്യമാകുന്ന ഏക ഇന്ത്യൻ സംസ്ഥാനത്തിൻ്റെ പേരാണ് കേരളം. വിവാഹം സ്വർഗത്തിലാണ്. അതെ, ആ സ്വർഗത്തിന്റെ പേരാണ്

Post a Comment

0 Comments