തിരുവമ്പാടി : 14 വയസ്സുള്ള പെൺകുട്ടികൾക്കാണ് ഗർഭാശയഗള കാൻസർ പ്രതിരോധിക്കുന്നതിനുള്ള എച്ച് പി വി വാക്സിനേഷൻ 2026 മാർച്ച് 21ന് ശനിയാഴ്ച രാവിലെ 9 .30 മണി മുതൽ 12. 30 മണി വരെ തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നൽകുന്നത്. ഗർഭാശയത്തിന്റെ താഴ്ഭാഗത്തെ ബാധിക്കുന്ന (സെർവിക്സ്)
കാൻസറാണ് ഗർഭാശയഗള കാൻസർ. 99.7% ഗർഭാശയഗള
കാൻസറുകളും ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്.പി.വി.) മൂലമാണ്
ഉണ്ടാകുന്നത്. മിക്ക എച്ച്.പി.വി. അണുബാധകളും ലക്ഷണമില്ലാത്തതും
സ്വയമേവ പരിഹരിക്കപ്പെടുന്നതുമാണെങ്കിലും, എച്ച്.പി.വി.യുടെ
തുടർച്ചയായ അണുബാധ ഗർഭാശയഗള കാൻസറിലേക്ക് നയിച്ചേക്കാം.
എച്ച് പി വി വാക്സിൻ ബുക്ക് ചെയ്യുന്നതിനായി U-WIN പോർട്ടലിൽ രജിസ്റ്റർ ചെയ്യുക. ഈ സേവനം എല്ലാ രക്ഷിതാക്കളും ഉപയോഗപ്പെടുത്തണമെന്ന് തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ അറിയിച്ചു.

0 Comments