LATEST

6/recent/ticker-posts

എൽഡിഎഫ് സ്ഥാനാർത്ഥി ലിൻ്റോ ജോസഫ് തെരഞ്ഞെടുപ്പ് പര്യടനം നടത്തി.




കോടഞ്ചേരി : തിരുവമ്പാടി നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ലിൻ്റോ ജോസഫ് തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ആദ്യഘട്ട പര്യടനം നടത്തി. അടിവാരത്ത് നിന്ന് ആരംഭിച്ച സ്ഥാനാർത്ഥിയുടെ പര്യടനം ഈങ്ങാപ്പുഴ, മലപുറം, കണ്ണോത്ത്, കോടഞ്ചേരി, നെല്ലിപ്പൊയി, പുല്ലൂരാംപാറ, പുന്നക്കൽ വഴി കൂടരഞ്ഞയിൽ സമാപിച്ചു.

കോടഞ്ചേരിയിൽ നൽകിയ സ്വീകരണത്തിന് സി പി എം ഏരിയാ കമ്മറ്റി അംഗങ്ങളായ ജോർജ്കുട്ടി വിളക്കുന്നേൽ, ഷിജി ആൻ്റണി, ലോക്കൽ സെക്രട്ടറി എ.എസ് രാജു, കോടഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രിസിഡണ്ട് ഷിബു പുതിയേടത്ത്, എൽഡിഎഫ് നേതാക്കളായ ഷാജി മുട്ടത്ത്, സിബി കളരിത്തറ, ജയേഷ് ചാക്കോ, പഞ്ചായത്ത് അംഗങ്ങളായ റൂബി തമ്പി, ബിന്ദു ജോർജ്, സി ഡി എസ് ചെയർപേഴ്സൺ നിഷ റെജി എന്നിവർ നേതൃത്ത്വം നൽകി.
     

Post a Comment

0 Comments