LATEST

6/recent/ticker-posts

വയനാട് ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകൾ കൈമാറി മുഖ്യമന്ത്രി.




വയനാട് : അതിജീവനത്തിന്റെ കരുത്തിൽ പുതിയ പ്രതീക്ഷയേകി സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. നിർമ്മാണം പൂർത്തിയാക്കിയ 178 വീടുകൾ ദുരന്തബാധിതർക്കായി മുഖ്യമന്ത്രി കൈമാറി.

'മനുഷ്യത്വത്തിൻ്റെ സവിശേഷതയാണ് മുണ്ടക്കൈ-ചൂരൽമല അതിജീവനത്തിൽ കാണാനായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ കേരള മാതൃക ഒരിക്കൽ കൂടി ലോകം കണ്ടറിഞ്ഞു. ഏതാനും മാസങ്ങൾക്കുള്ളിൽ ബാക്കി വീടുകളും ഗുണഭോക്താക്കൾക്ക് കൈമാറുമെന്നും ആ വീടുകളും അന്തിമ ഘട്ടത്തിലെത്തിയിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉദ്ഘാടന ചടങ്ങിൽ വിവിധ വകുപ്പ് മന്ത്രിമാരും ബ്ലോക്ക് ജില്ലാ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു. ആകെ 405 വീടുകളാണ് സർക്കാർ ടൗൺഷിപ്പിൽ നിർമ്മിക്കുന്നത്.

2024 ജൂലൈ 30ന്റെ രാവിൽ മുണ്ടക്കൈയുടെയും ചൂരൽ മലയുടെയും മണ്ണിൽ ദുരന്തം പെയ്തിറങ്ങിയപ്പോൾ രണ്ട് ഗ്രാമവും നാന്നൂറോളം മനുഷ്യരും തീരാ നോവായി മാറി. ജീവൻ മാത്രം കയ്യിൽ പിടിച്ച് ഓടിയവർ അതിജീവനത്തിനായി കണ്ണീർ പൊഴിച്ചപ്പോൾ നാട് മുഴുവൻ അവരെ ചേർത്ത് നിർത്തി.

Post a Comment

0 Comments