കൊച്ചി : എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് വെള്ളാപ്പള്ളി നടേശനെ അയോഗ്യനാക്കി ഹൈക്കോടതി ഉത്തരവ്. എസ്എൻഡിപി യോഗത്തിന്റെ ഭരണം അഡ്മിനിസ്ട്രേറ്ററെ അല്ലെങ്കിൽ റിസീവറെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രഫ. എം.കെ.സാനു ഉൾപ്പെടെയുള്ളവർ 2024ൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ടി.ആർ.രവിയുടെ ഉത്തരവ്. നിലവിലെ ഭരണസമിതിയെയും ഹൈക്കോടതി അയോഗ്യരാക്കി.
എസ്‍എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് ഡോ. എം.എൻ.സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരെ എതിർ കക്ഷികളാക്കിയായിരുന്നു ഹർജി. ഹർജികൾ തീർപ്പാക്കുന്നതു വരെ എസ്എൻഡിപിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമനങ്ങൾ നടത്തുന്നതിൽനിന്ന് എസ്എഡിപി യോഗം വിവിധ ബ്രാഞ്ചുകളിലെ ഭാരവാഹികൾക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതിൽ നിന്നും ഭാരവാഹികളെ വിലക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഉത്തരവിന്റെ പകർപ്പ് പുറത്തു വന്നാൽ മാത്രമേ വിധിയുടെ വിശദാംശങ്ങൾ വ്യക്തമാകൂ.

0 Comments