തിരുവമ്പാടി : ആനക്കാംപൊയിൽ – കള്ളാടി–മേപ്പാടി തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തികൾ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ചില പരിസ്ഥിതിവാദികൾ സുപ്രീം കോടതിയിൽ ഹർജി നൽകിയതിനെതിരെ ആനക്കാംപൊയിലെ വ്യാപാരികളും നാട്ടുകാരും ചേർന്ന് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ആനക്കാംപൊയിൽ അങ്ങാടിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ദീപ ഷൈജോ പൊതുയോഗം ഉദ്ഘാടനം ചെയ്തു.
വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് ജോൺസൺ അധ്യക്ഷത വഹിച്ചു. വയലിൽ ബേബി കരിമ്പിൻപുരയിടത്തിൽ, രാജു അമ്പലത്തിങ്കൽ, ജോസ് റാപ്പുഴ, സമദ് കരിപ്പാട്ട്, പ്രസാദ് ഇലഞ്ഞിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
ജോജി കാരുവള്ളി, ബിനു ചക്കിട്ടമുറിയിൽ, വിനോ കാട്ടുപാലം, ബാലകൃഷ്ണൻ കുരിയിലുംകുന്നേൽ, ബിജു അരിപ്പാറ, സണ്ണി വാലുംമേൽ, മുഹമ്മദ് കൈതക്കാട്ടിൽ, ഫിലിപ്പ് മാലിശ്ശേരി എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.

0 Comments