പത്തനംതിട്ട : ശസ്ത്രക്രിയ ചെയ്യണമെങ്കിൽ 'ആശുപത്രിയിലെ പോരായ്മകൾ അറിഞ്ഞു കൊണ്ട് മരിച്ചാലും കുഴപ്പമില്ലെ'ന്ന സമ്മതപത്രം നൽകണമെന്ന് കോന്നി മെഡിക്കൽ കോളജിലെ പൊതു ശസ്ത്രക്രിയ വിഭാഗത്തിലെ ഒപിയിൽ നോട്ടിസ്. പിന്നിൽ വകുപ്പ് മേധാവിയാണെന്ന് ആരോപണം.
മെഡിക്കൽ കോളജിലെ അപര്യാപ്തതകൾ ഓരോന്നും എണ്ണിപ്പറഞ്ഞ് പട്ടികയാക്കിയാണ് സമ്മതപത്രമെന്ന രീതിയിൽ ഒപിക്കു സമീപം നോട്ടിസ് പ്രദർശിപ്പിച്ചത്. വിവാദമായതോടെ ജീവനക്കാരെ ഉപയോഗിച്ച് നോട്ടിസ് നീക്കി. പൊതുശസ്ത്രക്രിയാ വിഭാഗം വകുപ്പ് മേധാവി ഡോ. ശിവപ്രസാദിനോട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ വിശദീകരണം തേടിയെന്ന് സൂപ്രണ്ട് ഡോ. എ.ഷാജി പറഞ്ഞു.

0 Comments