LATEST

6/recent/ticker-posts

നവീകരിച്ച മാർടെക്സ് വെഡ്ഡിംഗ് സെന്റർ ഉദ്ഘാടനം ചെയ്തു.




തിരുവമ്പാടി : മാർക്കറ്റിംഗ് സൊസൈറ്റിയുടെ സംരംഭമായ ആധുനിക ശൈലിയിൽ നവീകരിച്ച മാർടെക്സ് വെഡ്ഡിംഗ് സെന്റർ മാർക്കറ്റിംഗ് ഫെഡറേഷൻ ചെയർമാൻ അഡ്വ. സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് ബാബു പൈക്കാട്ടിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ റവ. ഫാ. തോമസ് നാഗപറമ്പിൽ, സ്വാമി ജ്ഞാനതീർത്ഥ, പ്രമുഖ ജീവകാരുണ്യ പ്രവർത്തകനായ അഡ്വ. ഷമീർ കുന്നമംഗലം എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു.

എം.വി.ആർ. ക്യാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ, സിനി ആർട്ടിസ്റ്റ് അനു ജോസഫ് എന്നിവർ മുഖ്യാതിഥികളായി സംബന്ധിച്ചു. കോഴിക്കോട് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ എൻ.എം. ഷീജ റിട്ട. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ജോസ് മാത്യുവിന് നൽകി ആദ്യ വില്പന നിർവഹിച്ചു.

ലേഡീസ് സെക്ഷൻ ഉദ്ഘാടനം എൻ.എം. ഷീജ നിർവഹിച്ചു. ന്യൂ ബോൺ ആൻഡ് കിഡ്സ് സെക്ഷൻ താമരശ്ശേരി അസിസ്റ്റന്റ് രജിസ്ട്രാർ അഭിലാഷ് കെ.എം., ജെന്റ്സ് സെക്ഷൻ വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ പ്രസിഡന്റ് ബാപ്പു ഹാജി എന്നിവർ ഉദ്ഘാടനം ചെയ്തു. 

വിസ്മയ ഔട്ട്ലെറ്റ് കിൽകോത്തഗിരി തിരുവമ്പാടി പ്ലാന്റേഷൻസ് ലിമിറ്റഡ് സീനിയർ മാനേജർ സിബിച്ചൻ ചാക്കോയും, തലിഷ ഔട്ട്ലെറ്റ് ജില്ലാ റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് വി.ഡി. ജോസഫും ഉദ്ഘാടനം ചെയ്തു.
സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ തിരുവമ്പാടി സ്വദേശി ഡോ. അബ്ദുൾ സുഫിയാനെ ചടങ്ങിൽ സി.എൻ. വിജയകൃഷ്ണൻ ആദരിച്ചു.

കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബിക മംഗലത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോബി ഇലന്തൂർ, കപ്പിയേടത്ത് ചന്ദ്രൻ, പി. ഗിരീഷ് കുമാർ, എം.ടി. അഷറഫ്, സി.ജെ. ആന്റണി, വ്യവസായി സുധീഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബോസ് ജേക്കബ്, വിൻസെന്റ് വടക്കേമുറി, സംഘം വൈസ് പ്രസിഡന്റ് റോബർട്ട് നെല്ലിക്കതെരുവിൽ, ഭരണസമിതി അംഗങ്ങളായ ഹനീഫ ആച്ചപ്പറമ്പിൽ, ഷെറീന കിളിയണ്ണി, ശ്രീനിവാസൻ ടി.സി., ജോർജ് പാറേക്കുന്നത്ത്, അഡ്വ. സിബു തോട്ടത്തിൽ, ഫ്രാൻസിസ് സാലസ്, നീന ജോഫി, സംഘം സെക്രട്ടറി പ്രശാന്ത് കുമാർ പി.എൻ. എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments