കൊണ്ടോട്ടി : കൊണ്ടോട്ടി മൊറയൂരിൽ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. പാലക്കാട് ഭാഗത്തു നിന്നുള്ള ബസും കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വന്ന കാറുമാണ് കൂട്ടിയിടിച്ചത്. മൊറയൂർ വാലഞ്ചേരി പള്ളിക്ക് സമീപം ആണ് അപകടം. മഞ്ചേരി കോഴിക്കോട് റൂട്ടിൽ ഓടുന്ന ബദ്രിയ എന്ന ബസ്സും കാറും ആണ് അപകടത്തിൽ പെട്ടത്.
മേലാറ്റൂർ സ്വദേശികളായ ബാസില, ഷക്കീല കാർ ഓടിച്ച ഷിയാസ് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.

0 Comments