കൂടരഞ്ഞി : കൂടരഞ്ഞി മാതൃവേദി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തനവർഷാരംഭവും രാജ്യാന്തര വനിതാ ദിനാഘോഷവും സംഘടിപ്പിച്ചു. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ പ്രവർത്തനവർഷം ഉദ്ഘാടനം ചെയ്ത് വനിതാദിന സന്ദേശം നൽകി.
ചടങ്ങിൽ മാതൃവേദിയുടെ സീനിയർ അംഗങ്ങളായ ഏലിയാമ്മ ജോസഫ് ഇടമുളയിൽ, ജൊവാൻ മാത്യു മാധവത്ത് എന്നിവരെ ആദരിച്ചു. വനിതാ ശക്തീകരണവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസുകളും കലാസാംസ്കാരിക പരിപാടികളും ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.
ഡയറക്ടർ ഫാ. ജ്യോതിസ് ചെറുശ്ശേരിൽ, അനിമേറ്റർ സിസ്റ്റർ കുസുമം ജോർജ് സി.എം.സി എന്നിവർ പ്രസംഗിച്ചു.

0 Comments