LATEST

6/recent/ticker-posts

എൻഡിഎ സ്ഥാനാർത്ഥി സണ്ണി തോമസ് കൂടരഞ്ഞി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങൾ സന്ദർശിച്ചു.



കൂടരഞ്ഞി : മലയോരമേഖലയുടെ സമഗ്ര വികസനത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി കേന്ദ്രസർക്കാരിന്റെ പിന്തുണയോടെ വിവിധ പദ്ധതികൾ കൊണ്ടുവരാൻ ശ്രമിക്കുമെന്ന് എൻഡിഎ തിരുവമ്പാടി മണ്ഡലം സ്ഥാനാർത്ഥി സണ്ണി തോമസ് പറഞ്ഞു. കൂടരഞ്ഞി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ വോട്ടർമാരെ നേരിൽ കണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതു- വലതു മുന്നണികൾക്ക് ദീർഘകാലം പ്രാതിനിധ്യം ലഭിച്ചിട്ടും കാർഷിക മേഖലയിലെ പുരോഗതിക്ക് ആവശ്യമായ പദ്ധതികൾ നടപ്പിലാക്കിയിട്ടില്ലെന്നും മണ്ഡലത്തിൽ ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനമെങ്കിലും സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. കാർഷിക മേഖലയുടെ തകർച്ചയും വന്യജീവി ആക്രമണങ്ങളും നിയന്ത്രിക്കാൻ ശക്തമായ നടപടികൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സന്ദർശിച്ച് പ്രാർത്ഥന നടത്തിയ ശേഷമാണ് പര്യടനം ആരംഭിച്ചത്. പള്ളി വികാരി ഫാ. ബിനോയ് പുരയിടത്തിലിനെ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് കൂടരഞ്ഞി കോൺവെന്റ്, പുഷ്പഗിരി ഇൻഫന്റ് ജീസസ് കോൺവെന്റ്, ലിറ്റിൽ ഫ്ലവർ ചർച്ച് പുഷ്പഗിരി, എം.എസ്.എം.ഐ കോൺവെന്റ് കൂമ്പാറ, ആവിലാഗിരി ആശ്രമം, മരഞ്ചാട്ടി കസ്ത്യൻ പള്ളി എന്നിവിടങ്ങളിലും സന്ദർശനം നടത്തി.

മരഞ്ചാട്ടി മാർകസ് ഗ്രീൻവാലി സന്ദർശിച്ച് ബഷീർ സഖാഫിയോടും ജീവനക്കാരോടും വോട്ട് അഭ്യർത്ഥിച്ചു. മാങ്കയത്തെ സ്വകാര്യ കുടിവെള്ള നിർമ്മാണ കമ്പനിയിലെത്തി ജീവനക്കാരുമായി കൂടിക്കാഴ്ച നടത്തി. പ്രഭാകര ആയുർവേദ വൈദ്യശാല, ഏഷ്യൻ ബേക്കറി, പൂവാറംതോട് പള്ളി എന്നിവിടങ്ങളിലും സന്ദർശനം നടത്തി വോട്ട് തേടി.

എൻഡിഎ നേതാക്കളായ ഗിരീഷ് തേവള്ളി, അഖിൽ പി.എസ്, സെബാസ്റ്റ്യൻ ടി.എ, ജോസ് വാലുമണ്ണിൽ, വിൻസ് മാത്യു, പ്രണവ് പ്രഭാകർ, സുബ്രഹ്മണ്യൻ മമ്പാട്ട്, ജിതേഷ് കെ.എസ്, പ്രമോദ് കുമാർ ജി, അനന്തനാരായണൻ, ലീലാ വിജയൻ, ഓമന കെ.എസ്, ബിജി ഗിരീഷ് തുടങ്ങിയവർ പങ്കെടുത്തു.




Post a Comment

0 Comments