കൂടരഞ്ഞി : ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡണ്ട് ബോബി ഷിബു ഉദ്ഘാടനം ചെയ്തു. ജോർജുകുട്ടി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ബീവി ഷിയാസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയിംസ് വേളാശേരി, നിസാറ ബീഗം വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എന്നിവർ സംസാരിച്ചു.
മെഡിക്കൽ ഓഫീസർ ഡോ. ദിവ്യ മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ പ്രാധാന്യവും എച്ച്.പി.വി വാക്സിനേഷനും സംബന്ധിച്ച് ക്ലാസ് എടുത്തു. മഴക്കാലം മുന്നോടിയായി ഉറവിട നശീകരണം, വാർഡ് തല ശുചീകരണം, പൊതുജന ബോധവൽക്കരണം എന്നിവ ശക്തിപ്പെടുത്താൻ യോഗം തീരുമാനിച്ചു.
യോഗത്തിൽ ശ്രീജിത്ത് കെ.ബി ഹെൽത്ത് ഇൻസ്പെക്ടർ, ഷബ്ന ഐസിഡിഎസ് സൂപ്പർവൈസർ, റീന സി.ഡി.എസ് ചെയർപേഴ്സൺ എന്നിവർ പങ്കെടുത്തു.
ആശ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രീ അംഗങ്ങൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അംഗങ്ങൾ തുടങ്ങിയവരും യോഗത്തിൽ പങ്കാളികളായി.

0 Comments