LATEST

6/recent/ticker-posts

വാട്ടർ ടാങ്ക് വിതരണം ചെയ്തു.





കൂടരഞ്ഞി : ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികവർഗ വിഭാഗക്കാർക്ക് വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു പൈമ്പിള്ളി വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജോർജ് കുട്ടി കക്കാടംപൊയിൽ അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷന്മാരായ ആയിഷാബി ഷിയാസ്, ജയിംസ് വേളാശ്ശേരിയിൽ, മെമ്പർമാരായ ലീലാമ്മ മുള്ളനാനിക്കൽ, സക്കീന സലിം, സജയ് എം.കെ., വിനോദ് മഞ്ഞപ്പാറ, അസിസ്റ്റന്റ് സെക്രട്ടറി ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments