LATEST

6/recent/ticker-posts

കൊച്ചിയിൽ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനം തിരിച്ചിറക്കി; യാത്രക്കാർ വിമാനത്തിൽ തുടരുന്നു.




കൊച്ചി : കൊച്ചിയിൽ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനം തിരിച്ചിറക്കി. ദുബൈ വിമാനത്താവളത്തിലെ സുരക്ഷാ പ്രശ്നം മൂലമാണ് കൊച്ചിയിൽ വിമാനം തിരിച്ചിറക്കിയത്. യാത്രക്കാർ വിമാനത്തിൽ തുടരുകയാണ്. ദുബൈ വിമാനത്താവളത്തിലെ സ്ഥിതി മെച്ചപ്പെട്ടാലുടൻ ഇന്ന് തന്നെ യാത്രയെന്ന് എയർലൈൻ കമ്പനി അറിയിച്ചു.

ദുബൈ വിമാനത്താവളത്തിന് സമീപം ഇന്ന് രാവിലെയുണ്ടായ ഡ്രോണാക്രമണത്തിൽ പ്രദേശത്ത് വലിയ തീപിടിത്തമുണ്ടായിരുന്നു. എയർപോർട്ടിലെ എണ്ണ ടാങ്കിനാണ് തീപിടിച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും തീയണക്കാനുള്ള ശ്രമം തുടരുകയാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Post a Comment

0 Comments