പുല്ലൂരാംപാറ : സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായി സജ്ജീകരിച്ച റിസോഴ്‌സ് റൂം സ്കൂൾ മാനേജർ റവ. ഫാ. കുര്യാക്കോസ് മുകാല ഉദ്ഘാടനം ചെയ്യുന്നു. ലിറ്റിൽ വണ്ടേഴ്‌സ്’ എന്ന പേരിലാണ് റിസോഴ്‌സ് റൂം ഒരുക്കിയിരിക്കുന്നത്.
ചടങ്ങിൽ വാർഡ് മെമ്പർ ജോഷി പുല്ലുകാട്ട്, ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, പി.ടി.എ പ്രസിഡണ്ട് സോണി മണ്ഡപത്തിൽ, സി ആർ jസി കോർഡിനേറ്റർ സുമം, റിസോഴ്‌സ് ടീച്ചർ വിനീത, അധ്യാപക പ്രതിനിധി അബ്ദുൾ റഷീദ് എന്നിവർ പങ്കെടുത്തു.

0 Comments