കൂടരഞ്ഞി : പാചക വാതകത്തിന്റെ വില വർധനവിനെതിരെ ആർ ജെ ഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടരഞ്ഞി അങ്ങാടിയിൽ പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജിമ്മി ജോസ് പൈമ്പിള്ളിൽ അധ്യക്ഷത വഹിച്ച പരിപാടി ജില്ലാ സെക്രട്ടറി വിൽസൺ പുല്ലുവേലിൽ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സർക്കാർ സാധാരണ ജനങ്ങളുടെ ജീവിതം ദുഷ്‌കരമാക്കുന്ന രീതിയിൽ പാചക വാതക വില ഉയർത്തുന്നതായി നേതാക്കൾ ആരോപിച്ചു. വില വർധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തി.
ധർണയിൽ പി.എം. തോമസ് മാസ്റ്റർ, ജോർജ് വർഗീസ്, ജോർജ് പ്ലാക്കാട്ട്, ബിജു മാത്യു മുണ്ടക്കൽ, സന്തോഷ് കിഴക്കേക്കര, സത്യൻ സി, മാത്യു മങ്കര, സിൽവിൻ പുതുപ്പള്ളിയിൽ എന്നിവർ പങ്കെടുത്തു.

0 Comments