പുല്ലൂരാംപാറ : സെന്റ് ജോസഫ്സ് ദേവാലയത്തിൽ ഓശാന തിരുനാൾ ഭക്തിപൂർവ്വം കൊണ്ടാടി. വികാരി ഫാ. കുര്യാക്കോസ് മുകാല കർമ്മങ്ങൾക്ക് നേതൃത്വം നൽകി. അസി. വികാരി ഫാ. മാത്യു തുറവിക്കൽ സഹകാർമികനായിരുന്നു.
ഭക്തിസാന്ദ്രമായ കുരുത്തോല പ്രദക്ഷിണത്തിൽ ഇടവകാജനത്തിന്റെ വലിയ പങ്കാളിത്തം ഉണ്ടായിരുന്നു. ചടങ്ങുകൾക്ക് ട്രസ്റ്റിമാരായ വർഗീസ് മൈനാട്ടിൽ, സ്റ്റാൻലി പ്ളാമ്പറമ്പിൽ,സണ്ണി ഇടയോടിപ്പറമ്പിൽ ജോഷി പള്ളിത്താഴത്ത് എന്നിവർ നേതൃത്വം നൽകി.

0 Comments