LATEST

6/recent/ticker-posts

ജൂണ്‍ ഒന്നിന് സ്‌കൂളുകള്‍ തുറക്കും; ഒന്നാം ക്ലാസ് പ്രവേശനം മെയ് 22 മുതല്‍.




തിരുവനന്തപുരം : അടുത്ത അധ്യയന വര്‍ഷം ജൂണ്‍ ഒന്നിന് പ്രവേശനോത്സവത്തോടെ സ്‌കൂളുകള്‍ തുറക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനം മേയ് 22 മുതല്‍ ആരംഭിക്കും. ഒന്നാം ക്ലാസ് പ്രവേശനത്തിന് എഴുത്തുപരീക്ഷ നടത്തുകയോ തലവരി പണം വാങ്ങുകയോ ചെയ്താല്‍ നടപടിയുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. 

പി.ടി.എ ഫണ്ട് പിരിവ് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് സ്‌കൂളുകള്‍ കര്‍ശനമായി പാലിക്കണം. സ്‌കൂള്‍ തുറക്കുന്നതിനുള്ള തയാറെടുപ്പ് സംബന്ധിച്ച് പ്രത്യേകം സര്‍ക്കുലര്‍ നല്‍കും. സ്‌കൂള്‍ ഫിറ്റ്‌നസ്, അറ്റകുറ്റപ്പണി, വെള്ളം, ശുചീകരണം, വാഹനങ്ങള്‍, മരങ്ങള്‍, മതിലുകള്‍, വൈദ്യുതി ലൈന്‍ എന്നിവ സംബന്ധിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച സുരക്ഷാ നിര്‍ദേശങ്ങള്‍ സ്‌കൂളുകള്‍ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.

Post a Comment

0 Comments