LATEST

6/recent/ticker-posts

നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു.



കൂടരഞ്ഞി : കോഴിക്കോട്–മലപ്പുറം ജില്ലാ അതിർത്തിയായ കക്കാടംപൊയിൽ തോട്ടപ്പള്ളി–ചെമ്പോത്തി റോഡ് നാട്ടുകാരുടെ ജനകീയ കൂട്ടായ്മയിൽ കോൺക്രീറ്റ് ചെയ്ത് നവീകരിച്ചു. ഏകദേശം 5 കിലോമീറ്റർ ദൂരം വരുന്ന റോഡ് നാട്ടുകാർ പിരിച്ചെടുത്ത 2 കോടി രൂപ ചെലവിൽ മൂന്ന് വർഷം കൊണ്ടാണ് പൂർത്തീകരിച്ചത്.

റോഡിന്റെ ഉദ്ഘാടനം ഉത്സവാന്തരീക്ഷത്തിൽ താമരശ്ശേരി രൂപത അധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു. എം.എൽ.എ ഫണ്ടോ പഞ്ചായത്തിൻ്റെ ഫണ്ടോ ഇല്ലാതെ നാട്ടുകാർ പിരിച്ചെടുത്ത തുക ഉപയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയത്. യാത്രാ സൗകര്യം ഏറെ ദുഷ്കരമായിരുന്ന ഈ പ്രദേശത്ത് സ്കൂൾ കുട്ടികൾക്കും രോഗികൾക്കും സഞ്ചരിക്കാൻ ഏറെ ബുദ്ധിമുട്ട് നേരിടേണ്ടി വന്നിരുന്നു.

വാഹന ഗതാഗത സൗകര്യമില്ലാത്തതിനാൽ നിരവധി കുടുംബങ്ങൾ പ്രദേശം വിട്ട് പോകേണ്ട സാഹചര്യമുണ്ടായിരുന്നു. കൂടാതെ കൃഷി സ്ഥലങ്ങളിൽ നിന്നുള്ള വിളകൾ വിപണിയിലെത്തിക്കാനും സാധിക്കാത്ത അവസ്ഥയായിരുന്നു. ഈ സാഹചര്യത്തിലാണ് നാട്ടുകാരുടെ കൂട്ടായ്മ റോഡ് നിർമാണ ദൗത്യം ഏറ്റെടുത്ത് വിജയകരമായി പൂർത്തിയാക്കിയത്.




Post a Comment

0 Comments