LATEST

6/recent/ticker-posts

വാല്‍പ്പാറയില്‍ വാഹനാപകടം; എട്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം.



പാലക്കാട് : പൊള്ളാച്ചി വാൽപ്പാറയിൽ ടെമ്പോ ട്രാവലർ അപകടത്തിൽപ്പെട്ട് 8 മലയാളികൾക്ക് ദാരുണാന്ത്യം. 12 പേരോളം വാഹനത്തിലുണ്ടായിരുന്നു. തൃശൂർ ഭാഗത്തുനിന്നു വന്ന ട്രാവലറാണ് ആണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിൽ നിന്നുള്ള അധ്യാപകരും കുടുംബാംഗങ്ങളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പതിമൂന്നാം ഹെയർപിന്നിൽ വച്ചായിരുന്നു അപകടം. ഒരാളുടെ മൃതദേഹം ജനറൽ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. പരുക്കേറ്റവരെയും എത്തിക്കുകയാണ്. വൈകിട്ടായിരുന്നു അപകടം. 

വിനോദസഞ്ചാരികളുമായി എത്തിയ ട്രാവലർ പതിമൂന്നാം ഹെയർപിന്നിന്റെ കൈവരിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. 40ൽ അധികം ഹെയർപിന്നുകളാണ് പൊള്ളാച്ചി – വാൽപ്പാറ റൂട്ടിലുള്ളത്. വളവും തിരിവും ഉള്ള സ്ഥലമായതിനാൽ വാഹനത്തിന്റെ നിയന്ത്രണം വിട്ട് കൈവരിയിൽ ഇടിച്ച് തെന്നി മറിഞ്ഞതാകാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. വാഹനം പൂർണമായി തകർന്നിട്ടുണ്ട്.

Post a Comment

0 Comments