LATEST

6/recent/ticker-posts

തളിപ്പറമ്പിൽ യുവതിയെയും മൂന്ന് വയസ്സുകാരിയെയും കാണാതായി; പോലീസ് കേസെടുത്തു.




തളിപ്പറമ്പ് : വീട്ടിൽ നിന്നും യുവതിയെയും മൂന്ന് വയസ്സുള്ള മകളെയും കാണാതായതായി പരാതി. കൂവേരി അംശം മംഗര ബദരിയ നഗറിലെ കോട്ടാലക്കത്ത് വീട്ടിൽ നൂർജ കെ (24), മകൾ ഇസ മറിയം (3) എന്നിവരെയാണ് കാണാതായത്. സംഭവത്തിൽ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഏപ്രിൽ 14 ചൊവ്വാഴ്ച പുലർച്ചെ 2 മണിക്കും 3 മണിക്കും ഇടയിലാണ് സംഭവം നടന്നത്. നൂർജയുടെ ഭർത്താവ് ജാഫറിന്റെ പരാതിയിലാണ് പോലീസ് നടപടി. വീട്ടിൽ നിന്നും ഇവരെ കാണാതാവുക യായിരുന്നുവെന്നും, ഏഴാംവാതുക്കൽ സ്വദേശിയായ സഫാൻ എന്നയാൾക്കൊപ്പം പോയതാണോ എന്ന് സംശയിക്കുന്നതായും പരാതിയിൽ പറയുന്നു.

Post a Comment

0 Comments