LATEST

6/recent/ticker-posts

പ്ലസ്‌ ടു ഫലം പ്രഖ്യാപിച്ചു: 77. 97 ശതമാനം വിജയം




തിരുവനന്തപുരം : രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. 77. 97 ശതമാനം വിദ്യാർഥികൾ തുടർ പഠനത്തിന് യോ​ഗ്യത നേടി. പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ ആണ് ഫലം പ്രഖ്യാപിച്ചത്.

1990 സ്കൂളുകളിൽ നിന്ന് റെഗുലർ വിഭാഗത്തിൽ 3,72,423 പേർ പരീക്ഷ എഴുതി. റെഗുലർ വിഭാഗത്തിൽ 2,90,398 കുട്ടികൾ വിജയിച്ചു.

ആകെ 4,52,437 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.

മാർച്ച് 6 മുതൽ 26 വരെയാണ് പരീക്ഷകൾ നടന്നത്. കേരളം, ലക്ഷദ്വീപ്, ഗൾഫ് എന്നിവിടങ്ങളിലെ 2005 സ്കൂളുകളിലായാണ് പരീക്ഷ നടത്തിയത്. ജൂൺ 29 മുതൽ ജൂലൈ 3 വരെ സേ പരീക്ഷ നടക്കും.

വെബ്‌സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം അറിയാം. വെബ്സൈറ്റുകൾ: nammudekeralam.kerala.gov.in, www.results.hse.kerala.gov.in, www.prd.kerala.gov.in, results.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in, examresults.kerala.gov.in. മൊബൈൽ ആപ്പുകൾ: SAPHALAM 2026, iExaMS-Kerala.

Post a Comment

0 Comments