തിരുവമ്പാടി : വിദ്യാർത്ഥികൾക്ക് ആവശ്യമായ എല്ലാ പഠനോപകരണങ്ങളും മിതമായ നിരക്കിൽ ലഭ്യമാക്കുന്ന തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റിയുടെ സംരംഭമായ “മാർടെക്സ് സ്കൂൾ ബസാർ” കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു.
മാർക്കറ്റിംഗ് സൊസൈറ്റി അങ്കണത്തിൽ സൊസൈറ്റി പ്രസിഡന്റ് ബാബു പൈക്കാട്ടിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം മുഹമ്മദ് വട്ടപ്പറമ്പിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബോസ് ജേക്കബ്, മറിയാമ്മ ബാബു, ജോഷി പുല്ലുകാട്ട്, സോണി മണ്ഡപത്തിൽ, സംഘം ഭരണസമിതി അംഗങ്ങളായ റോബർട്ട് നെല്ലിക്കതെരുവിൽ, ജോർജ് പാറേക്കുന്നത്, ഷെറീന കിളിയണ്ണി, അഡ്വ. സിബു തോട്ടത്തിൽ, പൊതുപ്രവർത്തകരായ ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, പൗളിൻ മാത്യു, ലിസി സണ്ണി, ഷൈനി ബെന്നി, പി. ടി. ഹാരിസ്, അസ്‌കർ ചെറിയമ്പലം, നബീസ അസ്‌കർ, സുലൈഖ അടുക്കത്ത്, റെജി പുതുപ്പറമ്പിൽ, ബഷീർ ചൂരക്കാട്ട്, റോയ് മനയാനി, ബാബു മൂത്തേടത്ത്, ദിനേശൻ പുൽപറമ്പിൽ, ലിബിൻ ബെൻ തുറുവേലിൽ, അമൽ നെടുംങ്കല്ലേൽ, പുരുഷൻ നെല്ലിമൂട്ടിൽ, മനോജ് മുകളേൽ, ബീവി തുറയൻപിലാക്കൽ, അന്ന മരിയ സോണി, സംഘം സെക്രട്ടറി പ്രശാന്ത് കുമാർ പി. എൻ. പ്രസംഗിച്ചു.

0 Comments