LATEST

6/recent/ticker-posts

ബീക്കൻ ലൈറ്റിട്ട് ആംബുലൻസിൽ എംഡിഎംഎ കടത്ത്; തൃശ്ശൂരിൽ രണ്ട് പേർ പിടിയിൽ.




 തൃശ്ശൂർ : ആംബുലൻസിൽ ബീക്കൻ ലൈറ്റിട്ട് എംഡിഎംഎ കടത്താൻ ശ്രമിച്ച രണ്ടുപേർ പിടിയിലായി. ഇവരിൽ നിന്ന് 280 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. വെട്ടിക്കൽ സ്വദേശി ഫെയ്ത്, അഞ്ചേരി സ്വദേശി സന്ദീപ് എന്നിവരാണ് പിടിയിലായത്. തൃശ്ശൂർ-പാലക്കാട് ദേശീയപാതയിൽ വാണിയമ്പറായിൽ വെച്ചാണ് ഇവർ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാത്രി മുതൽ ദേശീയപാതയിൽ പരിശോധന നടത്തി വന്നിരുന്നു. 

ശാരോൺ എന്ന പേരിലുള്ള ആംബുലൻസിൽ ലഹരി കടത്തുന്നതിനിടെ ഇന്ന് രാവിലെയാണ് രണ്ടംഗ സംഘം പിടിയിലാകുന്നത്.

പോലീസിനേയും മറ്റു അന്വേഷണ ഏജൻസികളേയും വെട്ടിക്കുന്നതിനായിട്ടാണ് പ്രതികൾ ആംബുലൻസ് തിരഞ്ഞെടുത്തത്. പിന്നിൽ വലിയ കണ്ണികളുണ്ടെന്ന് തൃശ്ശൂർ സിറ്റി പോലീസ് അറിയിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ച ഓപ്പറേഷൻ തൂഫാന്റെ ഭാഗമായിട്ടായിരുന്നു നടപടികൾ.

ബെംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന ലഹരി തൃശ്ശൂരിൽ വിതരണം ചെയ്യാനായിരുന്നു പ്രതികളുടെ നീക്കം. പ്രതികളുടെ മൊബൈൽ ഫോണും സാമ്പത്തിക ഇടപാടുകളും പരിശോധിക്കും.

ഇതിനിടെ കോഴിക്കോട് 38 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. നല്ലളം സ്വദേശി സാജിദ് ജമാലാണ് പിടിയിലായത്. സൗത്ത് ബീച്ചിന് സമീപമുള്ള ഒരു ലോഡ്ജിൽനിന്നാണ് ഇയാളെ പിടികൂടുന്നത്. ഒരു വർഷത്തിനിടെ ഇത് നാലാം തവണയാണ് സാജിദ് ലഹരിയുമായി പിടിയിലാകുന്നത്. കേസുകളിൽ ജാമ്യത്തിലിറങ്ങിയാണ് ഇയാൽ ലഹരി വിൽപന തുടർന്നിരുന്നത്.

Post a Comment

0 Comments