LATEST

6/recent/ticker-posts

പ്രവേശനോത്സവം സംഘടിപ്പിച്ചു.



കൂടരഞ്ഞി : ഗ്രാമപഞ്ചായത്തിന് കീഴിൽ കൂമ്പാറയിൽ പ്രവർത്തിക്കുന്ന ബഡ്‌സ് സ്കൂളിന്റെ പ്രവേശനോത്സവം സ്കൂൾ ഹാളിൽ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജെയിംസ് വേളാശേരി അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ വൈസ് പ്രസിഡന്റ് ജോർജ് കുട്ടി കക്കാടംപൊയിൽ , ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ അയിഷാബി ഷിയാസ്, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ നിസാറ ബീഗം, വാർഡ് അംഗങ്ങളായ മേരി തങ്കച്ചൻ, ആദർശ് ജോസഫ്, മെഡിക്കൽ ഓഫീസർ ദിവ്യ, ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീജിത്ത്, സ്കൂൾ അധ്യാപിക അമൃത എന്നിവർ സംസാരിച്ചു.

പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്ന കുട്ടികളെ സ്നേഹപൂർവം സ്വീകരിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. കുട്ടികളുടെ കലാപരിപാടികളും അരങ്ങേറി. എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ ഒമ്പതാം വാർഡിലെ വിദ്യാർഥികളെ ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു.

രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സജീവ പങ്കാളിത്തം പരിപാടിയുടെ വിജയത്തിന് സഹായകമായി.

Post a Comment

0 Comments