കൂടരഞ്ഞി : കക്കാടംപൊയിൽ ഹെയർപിൻ വളവിൽ ജീപ്പ് അപകടത്തിൽപ്പെട്ട് രണ്ടുപേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്.
കൂമ്പാറ ഭാഗത്തുനിന്ന് കക്കാടംപൊയിലിലേക്ക് പോകുകയായിരുന്ന ജീപ്പ് കയറ്റം കയറുന്നതിനിടെ യന്ത്രത്തകരാർ സംഭവിച്ച് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.
ഗിയർ മാറ്റുന്നതിനിടെയുണ്ടായ തകരാറിനെ തുടർന്ന് വാഹനം പുറകോട്ട് നീങ്ങുകയും ഹെയർപിൻ വളവിൽ നിന്ന് താഴ്ചയിലേക്ക് പതിക്കുകയുമായിരുന്നു.
വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ വാഹനം ഭാഗികമായി തകർന്നു.
കഴിഞ്ഞ രണ്ടു ദിവസങ്ങളായി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. മഴയെ തുടർന്ന് കക്കാടംപൊയിൽ മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് നിലവിൽ നിയന്ത്രണവും വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.

0 Comments