തിരുവമ്പാടി : പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ സജൽ ടി.ജെ. ഫിഫ വേൾഡ് കപ്പിന്റെ ആകർഷകമായ മാതൃക (മോഡൽ) നിർമ്മിച്ച് ശ്രദ്ധേയനായി. കായികലോകത്തിലെ ഏറ്റവും വലിയ ആഘോഷമായ ഫിഫ ലോകകപ്പിനെ ആസ്പദമാക്കി തയ്യാറാക്കിയ മോഡൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും അഭിനന്ദനം നേടി.
മോഡൽ നിർമ്മാണ രംഗത്ത് സജൽ ഇതിനുമുമ്പും മികവ് തെളിയിച്ചിട്ടുള്ള വിദ്യാർത്ഥിയാണ്. വിവിധ ശാസ്ത്ര- സാങ്കേതിക പ്രദർശനങ്ങളിലും മോഡൽ നിർമാണ മത്സരങ്ങളിലും പങ്കെടുത്ത് ഇല്ലാതലത്തിൽ മെഡലുകൾ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.
സജലിന്റെ സൃഷ്ടിപരമായ കഴിവിനെയും കലാപരമായ മികവിനെയും സ്കൂൾ അധികൃതർ അഭിനന്ദിച്ചു. വിദ്യാർത്ഥിയുടെ നേട്ടം സഹപാഠികൾക്കും മറ്റ് വിദ്യാർത്ഥികൾക്കും പ്രചോദനമാകുന്നതായി അധ്യാപകർ അഭിപ്രായപ്പെട്ടു.

0 Comments