തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ 2026–27 സാമ്പത്തിക വർഷത്തെ ജനകീയാസൂത്രണ പദ്ധതികൾക്ക് തുടക്കമായി. പദ്ധതികളുടെ ഭാഗമായി തിരുവമ്പാടി, ആനക്കാംപൊയിൽ വെറ്ററിനറി ഡിസ്‌പെൻസറികൾക്കായി കൗ ലിഫ്റ്ററും സ്‌ക്വീസ് കേജും സ്ഥാപിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് നിർവഹിച്ചു.
ചികിത്സ ആവശ്യങ്ങൾക്കായി വീണ് എഴുന്നേൽക്കാൻ കഴിയാത്ത കന്നുകാലികളെ ഉയർത്തുന്നതിനുള്ള രണ്ട് കൗ ലിഫ്റ്റർ മെഷീനുകളാണ് തിരുവമ്പാടി, ആനക്കാംപൊയിൽ വെറ്ററിനറി ഡിസ്‌പെൻസറികൾക്കായി വാങ്ങിയിരിക്കുന്നത്. നായ്ക്കളെയും മറ്റ് ചെറുമൃഗങ്ങളെയും ചികിത്സയ്ക്കിടെ സുരക്ഷിതമായി നിയന്ത്രിക്കുന്നതിനുള്ള സ്‌ക്വീസ് കേജും പദ്ധതിയുടെ ഭാഗമായാണ് ഒരുക്കിയിട്ടുള്ളത്.
പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് 1.37 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷൻ മനോജ് വാഴെപ്പറമ്പിൽ, വെറ്ററിനറി സർജൻ ഡോ. ജയശ്രീ കെ.വി., ആശുപത്രി വികസന സമിതി അംഗങ്ങളായ സുന്ദൻ എ. പ്രണവം, ടി.എം.എ. ഹമീദ്, മൃഗസംരക്ഷണ വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.

0 Comments