LATEST

6/recent/ticker-posts

സി. കെ. കാസിം എം.എൽ.എയ്ക്ക് സ്വീകരണം; വിദ്യാർഥി പ്രതിഭകളെ ആദരിച്ചു.




തിരുവമ്പാടി : പുല്ലൂരാംപാറ പള്ളിപ്പടി റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സി. കെ. കാസിം എം.എൽ.എയ്ക്ക് സ്വീകരണവും എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രദേശത്തെ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു.

പള്ളിപ്പടി അങ്ങാടിയിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് ടി. ടി. കുര്യൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗം ദീപ ഷൈജോ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോഷി പുല്ലുകാട്ട്, സോണി മണ്ഡപത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

പുല്ലൂരാംപാറ സെന്റ് ജോസഫ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് റീജ വി. ജോൺ, ജോസ് മാത്യു, ഷിജു ചെമ്പനാനി, പി. ജെ. ലാൽ, ജോളി തോമസ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

ചടങ്ങിനിടെ പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായ നേതാജി റോഡിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള പനച്ചിക്കൽ പാലം പുനർനിർമിക്കണമെന്ന ആവശ്യവുമായി റസിഡൻസ് അസോസിയേഷന്റെ നിവേദനം എം.എൽ.എയ്ക്ക് കൈമാറി.

അസോസിയേഷനുവേണ്ടി ജോബി മുരിങ്ങയിൽ നിവേദനം സമർപ്പിച്ചു. പാലത്തിന്റെ പുനർനിർമാണം അനുഭാവപൂർവം പരിഗണിക്കുമെന്നും ആവശ്യമായ നടപടികൾ വേഗത്തിലാക്കുമെന്നും സി. കെ. കാസിം എം.എൽ.എ ഉറപ്പുനൽകി.

Post a Comment

0 Comments