LATEST

6/recent/ticker-posts

കൂമ്പാറ ട്രൈബൽ എൽ.പി. സ്‌കൂളിൽ പ്രഭാതഭക്ഷണ പദ്ധതിയുമായി കൂടരഞ്ഞി സർവീസ് സഹകരണ ബാങ്ക്.




കൂടരഞ്ഞി : കൂമ്പാറ ട്രൈബൽ എൽ.പി. സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഈ അധ്യയന വർഷവും പ്രഭാതഭക്ഷണം ഒരുക്കി കൂടരഞ്ഞി സർവീസ് സഹകരണ ബാങ്ക്. സ്‌കൂളിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് പി. എം. തോമസ് മാസ്റ്റർ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

വിദ്യാർത്ഥികളുടെ ആരോഗ്യ സംരക്ഷണവും മികച്ച പഠനാന്തരീക്ഷവും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലും ബാങ്ക് വിജയകരമായി നടപ്പാക്കിയിരുന്ന പദ്ധതിയുടെ തുടർച്ചയായാണ് ഇത്തവണയും പ്രഭാതഭക്ഷണ വിതരണം ഒരുക്കിയിരിക്കുന്നത്.

ചടങ്ങിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗവും ബാങ്ക് സെക്രട്ടറിയുമായ ജിമ്മി ജോസ് പൈമ്പിള്ളിൽ, വാർഡ് അംഗം സക്കീന സലിം, ബാങ്ക് വൈസ് പ്രസിഡന്റ് പി. അബ്ദുറഹിമാൻ മാസ്റ്റർ, ഭരണസമിതി അംഗം അബ്ദുഹിമാൻ കുഴിയിൽ, സ്‌കൂൾ ഹെഡ്മിസ്ട്രസ് പത്മശ്രീ, പി.ടി.എ. പ്രസിഡന്റ് നിയാസ് ചീരങ്ങൽ, വൈസ് പ്രസിഡന്റ് അഹമ്മദ്ക്കുട്ടി എന്നിവർ സംസാരിച്ചു. പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് മുഴുവൻ വിദ്യാർത്ഥികൾക്കും പായസ വിതരണവും നടത്തി.


Post a Comment

0 Comments