LATEST

6/recent/ticker-posts

കേന്ദ്രസർക്കാർ ക്ഷേമപദ്ധതികളുടെ സൗജന്യ രജിസ്ട്രേഷന് തുടക്കമായി.



കൂടരഞ്ഞി : ഭാരതീയ ജനതാ പാർട്ടി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന വിവിധ ക്ഷേമപദ്ധതികളിലേക്കുള്ള സൗജന്യ രജിസ്ട്രേഷന് തുടക്കമായി. കൂടരഞ്ഞി ബിജെപി പഞ്ചായത്ത് കമ്മിറ്റി ഓഫീസിൽ ആരംഭിച്ച ഹെൽപ്പ് ഡെസ്കിലൂടെയാണ് രജിസ്ട്രേഷൻ നടത്തുന്നത്.

കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിൻസ് മാത്യു വിലങ്ങുപാറയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കോഴിക്കോട് റൂറൽ ജില്ലാ പ്രസിഡന്റ് ടി. ദേവദാസൻ മാസ്റ്റർ ഹെൽപ്പ് ഡെസ്കിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. മുക്കം മണ്ഡലം പ്രസിഡന്റ് അഖിൽ പി. എസ്. മുഖ്യപ്രഭാഷണം നടത്തി.

വിജോ കളപ്പുര, മാത്യു കപ്പിലുമാക്കൽ, എം. ഇ. ഗംഗാധരൻ, അഖിൽ ശ്രീധരൻ മുക്കം എന്നിവർ സംസാരിച്ചു. പ്രസി കാരയാട്ട്, സുബിത മനോജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഹെൽപ്പ് ഡെസ്ക് ആരംഭിച്ച ആദ്യദിവസം തന്നെ 53 ഗുണഭോക്താക്കളുടെ രജിസ്ട്രേഷൻ പൂർത്തിയാക്കിയതായി ഭാരവാഹികൾ അറിയിച്ചു.


Post a Comment

0 Comments