LATEST

6/recent/ticker-posts

സഖാവ് വി.എസ്. അച്യുതാനന്ദന്‍ ദിനാചരണം സംഘടിപ്പിച്ചു




കൂമ്പാറ : സിപിഐമ്മിന്റെ സ്ഥാപക നേതാവും കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന സഖാവ് വി.എസ്.അച്യുതാനന്ദന്‍ അനുസ്മരണം കൂടരഞ്ഞി കൂമ്പാറ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രകടനവും പൊതുയോഗവും നടന്നു. യോഗം സിപിഐഎം ജില്ല കമ്മിറ്റി അംഗവും മുൻ എം എൽ എ യുമായ സ. ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.

ലോക്കൽ കമ്മിറ്റി അംഗം ഹനീഫ നരിക്കുന്നൻ അധ്യക്ഷൻ ആയി ഏരിയ കമ്മിറ്റി അംഗം നാസർ കൊളായി മുഖ്യ പ്രഭാഷണം നടത്തി ലോക്കൽ സെക്രട്ടറി ഓ എ സോമൻ സിപിഐഎം പ്രാദേശിക നേതാക്കളായ ആദർശ് ജോസഫ്, ജിജി കട്ടക്കയം, ജെയ്സൺ കുരീകാട്ടിൽ, ജനപ്രതിനിധികളായ രത്ന രാജേഷ്, തോമസ് മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.


Post a Comment

0 Comments