കോടഞ്ചേരി : ബത്തേരി രൂപതയുടെ സാമൂഹ്യ സേവന സന്നദ്ധ വിഭാഗമായ ശ്രേയസിന്റെ കോഴിക്കോട് മേഖല കോഡിനേറ്റർ ലിസി റെജി (53) നിര്യാതയായി. ഭർത്താവ് : പൂലോട് ചാച്ചേരിയിൽ റെജി. മക്കൾ : അമൽ, അതുൽ. ഭൗതികദേഹം ഉച്ചകഴിഞ്ഞ് 3 മണി മുതൽ ഈങ്ങാപ്പുഴ മലങ്കര കത്തോലിക്കാ പള്ളിയിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്. പൊതുദർശനം രാത്രി 9 മണി വരെ തുടരും.
Read moreതിരുവനന്തപുരം : വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താന്‍ കെഎസ്ഇബി. രാത്രി 6നും 12നും ഇടയില്‍ അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താനാണ് കെഎസ്ഇബി ഉന്നതതല യോഗത്തില്‍ തീരുമാനമെടുത്തത്. പീക്ക് അവറില്‍ വാഹനം ചാര്‍ജ് ചെയ്യരുതെന്നും എ.സി. താപനില 24നും 26നും ഇടയില്‍ ക്രമീകരിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും യോഗത്തിലുണ്ടായി.
Read moreതിരുവനന്തപുരം : പച്ചത്തേങ്ങ വില താഴോട്ട്. ഒരു കിലോ പച്ചത്തേങ്ങക്ക് 42 രൂപയും ഉണങ്ങിയതിന് 52 രൂപയുമാണ് വിലയിടിഞ്ഞത്. ഏഴു മാസത്തിനിടെ ഒരു കിലോക്ക് 36 രൂപയാണ് കുറഞ്ഞത്. ഇതിന്റെ ചുവടുപിടിച്ച് കൊപ്രക്കും വിലയിടിഞ്ഞിട്ടുണ്ട്. കിലോക്ക് 200 രൂപയുണ്ടായിരുന്ന കൊപ്രക്ക് 150 രൂപയായി. ഉണ്ട കൊപ്രക്ക് 225 രൂപയിൽനിന്ന് 180 ആയി കുറഞ്ഞു. വെളിച്ചെണ്ണ വില ലിറ്ററിന് 260 രൂപയിലെത്തി. തേങ്ങ ഉൽപാദനം കൂടിയതും ഗൾഫിലേക്കുള്ള മൂല്യവർധിത ഉൽപ്പന്നങ്ങളുടെ കയറ്റുമതി നിലച്ചതുമാണ് വിലയിടിവിന് കാരണമായത്. വിലയിടിവ് കർഷകരെയും വ്യാ…
Read moreകല്പറ്റ : വയനാട്ടിൽ ലീഗിന്റെ സ്നേഹ വീടുകളിൽ ഗൃഹപ്രവേശം, വീടുകൾ സന്ദർശിച്ച് നേതാക്കൾ. ഉരുൾപൊട്ടൽ സമയത്ത് തന്നെ പറഞ്ഞതായിരുന്നു ആ വാക്ക് ലീഗ് പാലിച്ചുവെന്ന് സാദിഖ് അലി തങ്ങൾ പറഞ്ഞു. വലിയ സന്തോഷം, അഭിമാനം. ഏറ്റവും മനോഹരമായ വീട് തന്നെ നിർമിച്ച് നൽകി. 51 വീടുകളുടെ പണി പൂർത്തിയായി. 54 വീടുകളുടെ പണി നടക്കുന്നു. അത് മെയ് മാസത്തിൽ പൂർത്തിയാക്കുമെന്നും സാദിഖ് അലി തങ്ങൾ പറഞ്ഞു. സ്വന്തം വീട് വെക്കുമ്പോലെ തന്നെയാണ് ഞങ്ങൾ പ്രവർത്തിച്ചത്. എല്ലാവരും സഹകരിച്ചു. രാഷ്ട്രീയമോ നേട്ടങ്ങളോ നോക്കിയിട്ടല്ല. സംസ്ഥാന ഭാര…
Read moreകോടഞ്ചേരി : പറപ്പറ്റ രാമറ്റത്തിൽ സണ്ണി ജോസഫ് (53) നിര്യാതനായി. ഭാര്യ: മേഴ്സി നെല്ലിപ്പൊയിൽ വെട്ടുകല്ലേൽ കുടുംബാംഗം. മക്കൾ : സോണി (ദുബായ്), സോനാ (മിംസ് ഹോസ്പിറ്റൽ മലപ്പുറം), സഞ്ജു. സംസ്കാരം നാളെ (28-04-2026-ചൊവ്വ) വൈകിട്ട് 4ന് ഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.
Read moreകൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം. രാവിലെ 280 രൂപ വര്‍ധിച്ച സ്വര്‍ണവില വൈകീട്ടോടെ 520 രൂപയാണ് കുറഞ്ഞത്. 1,12,720 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ പുതിയ വില. വൈകീട്ട് ഗ്രാമിന് ആനുപാതികമായി 65 രൂപയാണ് കുറഞ്ഞത്. 14,090 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. എണ്ണവില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി സ്വര്‍ണവിലയില്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 105 ഡോളറിന് മുകളില്‍ തന്നെയാണ്. നിലവില്‍ 0.90 ശതമാനം …
Read moreടെഹ്റാൻ : ആഗോള വ്യാപാരത്തിലെ നിർണായകമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് ഇറാൻ. ഹോർമുസ് തുറക്കാമെന്നും യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാണെന്നും ഇറാൻ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. ഇത് സംബന്ധിച്ചുള്ള നിർദേശം ഇറാൻ പാക്കിസ്ഥാൻ വഴി യുഎസിനെ അറിയിച്ചിട്ടുണ്ട്. നിലവിൽ നിലനിൽക്കുന്ന സംഘർഷം അവസാനിപ്പിക്കുകയാണ് ലക്ഷ്യം. തർക്ക വിഷയമായ ആണവ കരാർ ചർച്ചകൾ മറ്റൊരു ഘട്ടത്തിലേക്ക് മാറ്റിവയ്ക്കാമെന്നുമാണ് ഇറാൻ പറഞ്ഞിരിക്കുന്നത്. യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ട സാഹചര്യത്തി…
Read moreKOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin