തിരുവമ്പാടി : സാധാരണക്കാരന്റെ സ്വപ്നങ്ങൾക്ക് നിറം പകരാൻ കേരളം നല്ലത് അർഹിക്കുന്നു എന്ന സന്ദേശവുമായി ആം ആദ്മി പാർട്ടി ഇത്തവണ തിരുവമ്പാടി മണ്ഡലത്തിൽ മത്സര രംഗത്തേക്ക് എത്തി. പാർട്ടിക്കായി സണ്ണി വി ജോസഫ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
ഇടത്-വലത് മുന്നണികൾ മാറിമാറി ഭരിച്ചിട്ടും തിരുവമ്പാടിയുടെ യഥാർത്ഥ വികസനം നടപ്പായിട്ടില്ലെന്നും, അതിന് മാറ്റം കൊണ്ടുവരാൻ ആം ആദ്മിക്ക് മാത്രമേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
എം.എസ്.സി, ബി.എഡ് ബിരുദധാരിയായ സണ്ണി വി ജോസഫ് അധ്യാപകനായും പ്രിൻസിപ്പലായും ദീർഘകാലം സേവനമനുഷ്ഠിച്ച വ്യക്തിയാണ്. അതുകൊണ്ട് തന്നെ തിരുവമ്പാടിയിലെ ജനങ്ങൾക്ക് സുപരിചിതനുമാണ്.

0 Comments