LATEST

6/recent/ticker-posts

കൂടത്തായിയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച വൻ മയക്കുമരുന്നു ശേഖരവുമായി അണ്ടോണ സ്വദേശി പിടിയിൽ.




താമരശ്ശേരി : കൂടത്തായിയിൽ വൻ മയക്കുമരുന് വേട്ട.വിൽപ്പനയ്ക്കായി സൂക്ഷിച്ച വൻ മയക്കുമരുന്നു ശേഖരവുമായി അണ്ടോണ സ്വദേശിയെ പോലീസ് പിടികൂടി. കൂടത്തായിയിലുള്ള വാടക കെട്ടിടത്തിൽ നിന്നുമാണ് ലഹരിമരുന്ന് കണ്ടെത്തിയത്.  

താമരശ്ശേരി അണ്ടോണ ലക്ഷം വീട്ടിൽ അണ്ട മുഹമ്മദ് (40) നെയാണ്  കോഴിക്കോട് റൂറൽ എസ് പി.  മെറിൻ ജോസഫ് ഐ.പി. എസ് ൻ്റെ കീഴിലുള്ള കോടഞ്ചേരി എസ് ഐ, കെ. എസ്. ജിതേഷും സംഘവും പിടികൂടിയത്.അൻപത്തി രണ്ട് ഗ്രാം എം.ഡി.എം. എ യും മൂന്ന് കിലോ കഞ്ചാവും കണ്ടെടുത്തു.  റൂമിൽ ഒളിപ്പിച്ച നിലയിലായിരുന്നു  മയക്ക് മരുന്നുകൾ.

Post a Comment

0 Comments