LATEST

6/recent/ticker-posts

രണ്ടാം തവണയും ദേശീയ ചലച്ചിത്ര പുരസ്കാരം, പുല്ലൂരാംപാറയുടെ അഭിമാനമായി ജോഷി ബെനഡിക്റ്റ്.



തിരുവമ്പാടി : രണ്ടാം തവണയും ദേശീയ ചലച്ചിത്ര പുരസ്കാരം നേടി പുല്ലൂരാംപാറ ആക്കാട്ടമുണ്ടക്കൽ വീട്. ചിത്രകാരനും ഗ്രാഫിക് നോവലിസ്റ്റുമായ ജോഷി ബെനഡിക്റ്റ് നാടിന്റെ അഭിമാനമായി. അദ്ദേഹത്തിന്റെ അനിമേഷൻ ചിത്രമായ 'ടച്ച്ഡ് ആസ് വാട്ടർ'-നാണ് ഇത്തവണ ദേശീയ അംഗീകാരം ലഭിച്ചത്.

ഗ്രാമീണ കേരളത്തിന്റെ പശ്ചാത്തലത്തിൽ സ്നേഹം, നഷ്ടം, പരിവർത്തനം എന്നീ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോകുന്ന രണ്ട് സഹോദരങ്ങളുടെ കഥയാണ് ചിത്രം ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നത്. ലളിതമായ അവതരണശൈലിയും ശക്തമായ വികാരപ്രകടനവും കൊണ്ട് പ്രേക്ഷകരുമായി ആത്മബന്ധം സ്ഥാപിക്കാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

ഇതിന് മുമ്പ് 2024-ൽ ജോഷി ബെനഡിക്റ്റ് സംവിധാനം ചെയ്ത 'എ കോക്കനട്ട് ട്രീ' എന്ന അനിമേഷൻ ചിത്രത്തിനും ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. തുടർച്ചയായി രണ്ട് തവണ ദേശീയ പുരസ്കാരം സ്വന്തമാക്കിയതോടെ മലയാള അനിമേഷൻ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി ജോഷി ബെനഡിക്റ്റ് മാറിയിരിക്കുകയാണ്.

Post a Comment

0 Comments