കൂടരഞ്ഞി : ഗ്രാമപഞ്ചായത്ത് എൻഫോഴ്സ്മെന്റ് ടീമിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പും പോലീസും എക്സൈസും നടത്തിയ മിന്നൽ റയഡിൽ വ്യാപകമായി നിരോധിത പുകയില ഉത്പന്നങ്ങളും മാരകമായ ലഹരി വസ്തുക്കളും പിടികൂടി, കൃത്യമായ മാലിന്യ സംസ്കരണ സംവിധാനം ഒരുക്കാത്ത വിവിധ കെട്ടിടങ്ങൾക്കായി ഒരു ലക്ഷത്തിലധികം ഫൈൻ ചുമത്തി. അനധികൃത നിർമാണത്തിനു നോട്ടീസ് നൽകി പരിശോധക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ആരോഗ്യ വകുപ്പ് ഹെൽത്ത് ഇൻസ്പെക്ടർ രാജീവൻ സി, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ജാവിദ് ഹുസൈൻ പോലീസ് …
Read moreതിരുവമ്പാടി : ആനയ്ക്കാംപൊയിൽ കള്ളാടി - മേപ്പാടി തുരങ്ക പാതയുടെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. തുരങ്ക പാതയുടെ നിർമാണം ആരംഭിക്കുന്ന തോടെ നാളുകൾ നീണ്ട യാത്രാ ദുരിതത്തിനാണ് പരിഹാരമാകുന്നത്. വലിയ പ്രതീക്ഷയോടെയാണ് ജനങ്ങൾ പദ്ധതിയെ ഉറ്റുനോക്കുന്നത് അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ കച്ചവട ആവശ്യങ്ങൾക്കും മറ്റും വയനാട്ടിലേക്ക് പോകാൻ കിലോമീറ്ററുകൾ താണ്ടണം. മണിക്കൂറുകൾ ഗതാഗത കുരുക്കിൽ കിടക്കണം. തുരങ്ക പാത യാഥാർഥ്യമായാൽ ഇതിനൊക്കെ പരിഹാരമാകുമെന്നാണ് ജനങ്ങൾ പ്രതീ…
Read moreതാമരശ്ശേരി : കൊയിലാണ്ടി - എടവണ്ണ സംസ്ഥാനപാതയിലെ കൂടത്തായി പാലത്തിന്റെ അപകടാവസ്ഥ വിലയിരുത്തുന്നതിന് കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (കെഎച്ച്ആർഐ) വിദഗ്ധ സംഘം പരിശോധന നടത്തി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിർദേശ പ്രകാരമാണ് സംഘം എത്തിയത്. പാലത്തിന്റെ സ്ലാബുകൾക്കിടയിൽ ചെറിയ നീക്കം കാണുന്നുണ്ടെന്നും വലിയ കേടുപാടുകൾ ഇല്ലെന്നും നിലവിൽ വാഹനങ്ങൾക്ക് കടന്നു പോകാമെന്നും പരിശോധനയ്ക്ക് നേതൃത്വം നൽകിയ കെഎച്ച്ആർഐ ഡെപ്യൂട്ടി ഡയറക്ടർ ജെഎസ്ഡി സോണി പറഞ്ഞു. അറ്റകുറ്റ പ…
Read moreഅടിവാരം : താമരശ്ശേരി ചുരത്തിൽ ഒമ്പതാം വളവിനും വ്യൂ പോയിന്റിനും ഇടയിൽ മണ്ണിടിഞ്ഞുവീണ് പൂർണ്ണമായും ഗതാഗത തടസ്സം നേരിടുന്നു. കല്ലും മണ്ണും മരങ്ങളും ഒന്നിച്ചാണ് റോഡിലേക്ക് പതിച്ചിരിക്കുന്നത്. ഒരു ബൈക്ക് പോലും കടന്നു പോകാൻ പറ്റാത്ത സാഹചര്യത്തിലാണ് റോഡിലേക്ക് മണ്ണിടിഞ്ഞ് വീണിരിക്കുന്നത്. കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. ചുരം പൂർണമായും സ്തംഭിച്ച നിലയിലാണ് ഇപ്പോൾ. എപ്പോൾ ഗതാഗതം പുനസ്ഥാപിക്കാൻ കഴിയുമെന്ന് ഇപ്പോൾ പറയാൻ കഴിയുകയില്ല. ചുരം സംരക്ഷണ സമിതി പ്രവർത്തകരും പോലീസ…
Read moreകൂടരഞ്ഞി : കേരള സര്‍ക്കാര്‍ -കണ്‍സ്യൂമര്‍ഫെഡ് - കൂടരഞ്ഞിയിൽ സര്‍വ്വീസ് സഹകരണ ബാങ്ക് മുഖേന ആരംഭിച്ച ഓണച്ചന്തയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡൻ്റ് ശ്രീപി.എം.തോമസ് മാസ്റ്റർ സഹകാരിയായ ശ്രീ.ജോളി കാട്ടുപറമ്പിൽ ന് ആദ്യ കിറ്റ് നൽകി നിർവഹിച്ചു. കൂടരഞ്ഞി കരിങ്കുറ്റിയില്‍ ബാങ്കിൻ്റെ നീതി സൂപ്പര്‍മാര്‍ക്കറ്റിന് സമീപം ആരംഭിച്ച ചന്തയിൽ സബ്സിഡി ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെ 15 ഇനങ്ങള്‍ അടങ്ങിയ കിറ്റിന് 726 രൂപയും കൂടാതെ +ഒരു ലിറ്റര്‍ മയൂരം വെളിച്ചെണ്ണ 339, +ഒരു കിലോ മുളക് 115.50, + ഒരു കിലോ മല്ലി 81.9…
Read moreKOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin