കൂടരഞ്ഞി : പ്രണയം നടിച്ച് 21 കാരിയെ വിവാഹം കഴിച്ച് മതം മാറ്റാൻ ശ്രമിച്ച കക്കാടം പൊയിൽ സ്വദേശി ഷാഹുൽ ഹമീദ് കസ്റ്റഡിയിൽ. മതം മാറാൻ വിസമ്മതിച്ചതോടെ യുവതിയെയും കൈക്കുഞ്ഞിനെയും ഉപേക്ഷിച്ച് ഷാഹുൽ ഹമീദ് (27) കടന്നു കളയുകയായിരുന്നു. തൃശൂർ സ്വദേശിയാണ് 21 കാരി. ഷാഹുൽ ഹമീദും യുവതിയും ഒരുമിച്ചായിരുന്നു ജോലി ചെയ്തിരുന്നത്. പരിചയം ഒടുവിൽ വിവാഹത്തിൽ എത്തുകയായിരുന്നു. യുവതിയെ വിശ്വസത്തിലെടുക്കാൻ ഗുരുവായൂർ അമ്പലനടയ്ക്ക് പുറത്ത് വച്ചായി വിവാഹം. അതിന് ശേഷം ഇരുവരും ഒന്നിച്ച് ജീവിക്കാൻ തുടങ്ങുകയും കുട്ടിയുണ്ടാവുക…
Read moreകൂടരഞ്ഞി : കെ.എസ്.എസ്.പി.യു കൂടരഞ്ഞി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യ പ്രവർത്തകയും ബി.പി. മൊയ്തീൻ സേവാമന്ദിർ ഡയറക്ടറുമായ കാഞ്ചനമാലയെ ആദരിച്ചു. ജില്ലാ പ്രസിഡണ്ട് കെ.വി. ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു. കെ.സി. എത്സമ്മ അധ്യക്ഷത വഹിച്ചു. പി.എം. തോമസ്, എ.ടി. ജോസഫ്, ഇ.എച്ച്. ഷാഹുൽ ഹമീദ്, ക്ലാരമ്മ കെ.വി, സോമനാഥൻ കുട്ടത്ത്, ബോബി പുളിമൂട്ടിൽ, തോമസ് പോൾ, എൻ.വി. ദിവാകരൻ, പി.ടി. ജോസ്, ഷാൻ്റി കാപ്പൻ, ബീന മാത്യു, കത്രീന കെ.കെ. എന്നിവർ പ്രസംഗിച്ചു.
Read moreതിരുവമ്പാടി : മാർക്കറ്റിംഗ് സൊസൈറ്റിയുടെ സംരംഭമായ ആധുനിക ശൈലിയിൽ നവീകരിച്ച മാർടെക്സ് വെഡ്ഡിംഗ് സെന്റർ മാർക്കറ്റിംഗ് ഫെഡറേഷൻ ചെയർമാൻ അഡ്വ. സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് ബാബു പൈക്കാട്ടിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ റവ. ഫാ. തോമസ് നാഗപറമ്പിൽ, സ്വാമി ജ്ഞാനതീർത്ഥ, പ്രമുഖ ജീവകാരുണ്യ പ്രവർത്തകനായ അഡ്വ. ഷമീർ കുന്നമംഗലം എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. എം.വി.ആർ. ക്യാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ, സിനി ആർട്ടിസ്റ്റ് അനു ജ…
Read moreകൽപ്പറ്റ : സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്. നാടിനെ നടുക്കിയ ക്രൂരമായ ഈ കേസിൽ, പ്രതിയായ പിതാവ് കുറ്റക്കാരനാണെന്ന് കോടതി നിരീക്ഷിച്ചു. നിയമപ്രകാരമുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. കഴിഞ്ഞ വർഷം മാനന്തവാടി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കൃത്യമായ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം…
Read moreകൂടരഞ്ഞി : കേന്ദ്രസർക്കാറിന്റെ തൊഴിൽ നിഷേധ നയത്തിനെതിരെ ഡിവൈഎഫ്ഐ കൂടരഞ്ഞി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് മാർച്ച് സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ജാഫർ ഷെരീഫ് ജാഥാ ക്യാപ്റ്റൻ മുഹമ്മദ് ഫാരിസിന് പതാക കൈമാറി മാർച്ച് ഉദ്ഘാടനം ചെയ്തു. ജാഥയുടെ സമാപനയോഗം സിപിഐ(എം) കൂടരഞ്ഞി ലോക്കൽ കമ്മിറ്റി അംഗം ജിജി കട്ടക്കയം ഉദ്ഘാടനം ചെയ്തു. വൈസ് ക്യാപ്റ്റൻ ദിവ്യ അരുൺ, ജാഥ മാനേജർ വിപിൻ കെ, അരുൺ എസ്.കെ, ഡോഫിൻ തോമസ് എന്നിവർ സംസാരിച്ചു. പ്രനൂബ് കെ.എം, ബിനിൽ ബാലൻ, സനോജ്, റോശ് റോയ്, ഗ്രീഷ്മ എന്നിവർ പരിപ…
Read moreതാമരശ്ശേരി: 228 കോടിയോളം രൂപ ചിലവഴിച്ച് നവീകരിച്ച കൊയിലാണ്ടി താമരശ്ശേരി -എടവണ്ണ സംസ്ഥാന പാതയിൽ താഴ്ന്നുപോയ ഭാഗത്ത് ഇന്നലെ നടത്തിയ ടാറിംങ്ങ് മണിക്കൂറുകൾക്ക് അകം പൊളിഞ്ഞു. റോഡു നവീകരണം പൂർത്തിയാക്കി ഒരു വർഷം പൂർത്തിയാകും മുമ്പേ റോഡിൽ ചരക്കു വാഹനങ്ങളുടെ ടയർ പതിയുന്ന ഭാഗം താഴ്ന്നു പോയിരുന്നു. ഇതു സംബന്ധിച്ച് നിരവധി പരാതികൾ ഉയരുകയും മാധ്യമങ്ങൾ വാർത്ത നൽകുകയും ചെയ്തിട്ടും പ്രശ്നം പരിഹരിക്കാൻ കരാർ കമ്പനിയായ ശ്രീ ധന്യ കൺസ്ട്രക്ഷൻസ് തയ്യാറായിരുന്നില്ല.റോഡിൽ അപകടങ്ങൾ പതിവായതിനെ തുടർന്ന് മനുഷ്യാവകാശ കമ്മീ…
Read moreകൊച്ചി : സംസ്ഥാന വിപണിയില്‍ സ്വർണ നിരക്കുകളില്‍ ഇടിവ് തുടരുന്നു. കഴിഞ്ഞ ദിവസത്തേതില്‍ നിന്നും ഇടിവ് രേഖപ്പെടുത്തിയാണ് ഇന്ന് (2026 മാർച്ച് 13) രാവിലെ വ്യാപാരം ആരംഭിച്ചതെങ്കിലും ഉച്ചയ്ക്കു ശേഷവും സ്വർണ വിലയില്‍ ഇടിവ് നേരിട്ടു. 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 50 രൂപയും ഒരു പവനില്‍ 400 രൂപയും വീതമാണ് ഉച്ചയ്ക്ക് ശേഷം കുറവ് രേഖപ്പെടുത്തിയത്. ഇതോടെ 22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 14,730 രൂപയും ഒരു പവന് 1,17,840 രൂപയും വീതമാണ് പുതുക്കിയ വിപണി വില. സമാനമായി 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാ…
Read moreKOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin