മുക്കം : മുക്കത്ത് 500 ഗ്രാമിലേറെ എംഡിഎംഎയുമായി യുവാവ് പിടിയിൽ. റൂറൽ എസ് പി ടി.ഫറാശിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് മുക്കം അഗസ്ത്യമുഴിയിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. മുക്കം പൂളപ്പൊയിൽ പുല്ലമ്പാടി പറമ്പിൽ മുഹമ്മദ് ഹനീഫയാണ് അറസ്റ്റിലായത്. മലയോര മേഖലയുൾപ്പെടെയുള്ള ഇടങ്ങളിൽ ലഹരിവിൽപ്പന നടത്തുകയെന്ന ലക്ഷ്യത്തിലെത്തിയ യുവാവിന്റെ ശ്രമമാണ് പോലീസിന്റെ സമർത്ഥമായ ഇടപെടലിൽ തകർന്നത്. ഇയാൾ ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിച്ച് വൻതോതിൽ ലഹരി കേരളത്തിലേക്കെത്തിക്കുന്ന ക…
Read moreകൂടരഞ്ഞി : പെരുമ്പുള മേക്കുന്നേൽ ചെറിയാന്റെ ഭാര്യ റോസമ്മ (95) നിര്യാതയായി. മക്കൾ : ജോസഫ്, ജോർജ്, ആഗസ്റ്റിൻ, ഫിലിപ്പ്, പൗലോസ്, സെബാസ്റ്റ്യൻ. മരുമക്കൾ : ലൂസി ചാലിൽ മൂരിക്കാരരി, ഗ്രേസി പുതിയപറമ്പിൽ, പരതേയായ സെലിൻ മച്ചുകൂഴി, മിനി വാളിപ്ലാക്കൽ, റെജി കീമറ്റം വെറ്റിലപ്പാറ, മല്ലിക ചേർക്കപ്പുഴ. സംസ്ക്കാര ചടങ്ങുകൾനാളെ (03/ 04/ 2026 ) 3.30 ന് ഭവനത്തിൽ നിന്ന് ആരംഭിച്ച് മഞ്ഞക്കടവ് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.
Read moreകൂടരഞ്ഞി : ആദ്യകാല കുടിയേറ്റ കർഷകൻ വടക്കേൽ ജോസഫ് (73 ) നിര്യാതനായി ഭാര്യ : പരേതയായ സെലിൻ കക്കയം ഐരൂര്‍ കുടുംബാംഗമാണ് മക്കൾ : ജിഫ്രി (സ്റ്റാർ ഇലക്ട്രിക്കൽസ് കൂടരഞ്ഞി ) ജിറിൽ , ജിൻസി …
Read moreബെംഗളൂരു : ബെംഗളൂരുവിലെ വീട്ടില്‍ സോഫ്റ്റ്വെയർ എഞ്ചിനീയർമാരായ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ സിദ്ദിപേട്ട് സ്വദേശിയായ സോഫ്റ്റ്വെയർ എഞ്ചിനീയർ ഭാനു ചന്ദർ റെഡ്ഡി കുന്ത (32), ഭാര്യ ബിബി ഷാസിയ സിറാജ് (31) എന്നിവരാണ് മരിച്ചത്. അപ്പാർട്ട്മെന്റില്‍ തൂങ്ങിമരിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. ഇതറിഞ്ഞ ഭാര്യ 17ാം നിലയില്‍ നിന്ന് ചാടി മരിക്കുകയായിരുന്നു. ടെക് കമ്പനിയായ ഐബിഎമ്മില്‍ ജോലി ചെയ്തിരുന്ന യുവതി ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ബെഡ് റൂം ഉള്ളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്ന…
Read moreകൊച്ചി : സംവിധായകൻ രഞ്ജിത്ത് പീഡനക്കേസിൽ അറസ്റ്റിൽ. സിനിമാ ലൊക്കേഷനിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവനടിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. രഞ്ജിത്ത് പുതിയതായി സംവിധാനം ചെയ്യുന്ന സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. ഡിജിപിക്കാണു നടി പരാതി നൽകിയത്. രഞ്ജിത്ത് നിലവിൽ തൊടുപുഴ പൊലീസിന്റെ കസ്റ്റഡിയിലാണ്. കൊച്ചി പൊലീസിന് ഉടൻ തന്നെ കൈമാറും. പരാതി സിറ്റി കമ്മീഷണർ കാളിരാജ് മഹേശ്വറിന് കൈമാറിയിരുന്നു. രണ്ടുദിവസം മുൻപ് നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. തുടർന്നാണു രഞ്ജിത്തിന്റെ അറസ്റ്റിലേക…
Read moreകോടഞ്ചേരി: നവീകരിച്ച കണ്ണോത്ത് സെന്റ് മേരീസ് പള്ളിയുടെ കൂദാശയും പുനഃപ്രതിഷ്ഠാ കർമ്മവും ഇന്ന് ഉച്ചകഴിഞ്ഞ് 4.30ന് താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയുടെ മുഖ്യ കാർമ്മികത്വത്തിൽ നിർവഹിക്കപ്പെടുന്നു. 1940 കളുടെ മധ്യത്തോടെ വയനാടൻ താഴ്വരയിലെ കണ്ണോത്ത് പ്രദേശത്ത് കുടിയേറ്റം ആരംഭിക്കുകയും 1945ൽ ഫാ. ജോൺ സെക്യൂറ കണ്ണോത്ത് ഇടവകയിൽ സേവനം ആരംഭിക്കുകയും 1947 നവംബർ 23ന് ആദ്യ ദേവാലയം നിർമ്മിക്കുകയും അന്നത്തെ കോഴിക്കോട് രൂപതാ മെത്രാൻ ആൽദോ മരിയ പത്രോണി ദേവാലയം കൂദാശ ചെയ്യുകയും ചെയ്തു. ഇപ്പോഴത്തെ…
Read moreപരപ്പനങ്ങാടി : കേരള സംസ്ഥാന ലോട്ടറിയുടെ സമ്മർ ബംപർ 10 കോടി രൂപ ഒന്നാം സമ്മാനം അടിച്ചത് മലപ്പുറത്ത്. പരപ്പനങ്ങാടി നെടുവ സ്വദേശി എൻ.വി.പത്മനാഭൻ ആണ് ആ ഭാഗ്യവാൻ. പാലക്കാട് വച്ചാണ് പത്മനാഭൻ ടിക്കറ്റ് എടുത്തത്. പത്മനാഭൻ നടത്തിയിരുന്ന സൂപ്പർ മാർക്കറ്റ് നഷ്ടത്തെ തുടർന്ന് പൂട്ടിയിരുന്നു. തുടര്‍ന്ന് ജോലി ആവശ്യാർഥം കോയമ്പത്തൂർ പോയി തിരികെ വരുന്നവഴി പാലക്കാട് ഇറങ്ങി ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചിറങ്ങുന്നതിനിടെ കണ്ട കടയിൽനിന്നാണ് ടിക്കറ്റ് എടുത്തതെന്ന് അദ്ദേഹം പറഞ്ഞു. പരപ്പനങ്ങാടി എസ്ബിഐയിലെത്തി പത്മനാഭൻ ട…
Read moreKOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin