കോഴിക്കോട് : മാങ്കാവ് കടുപ്പിനിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. പുക ഉയരുന്നത് കണ്ട ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കി വിട്ടതിനാലാണ് വലിയൊരു അത്യാഹിതം ഒഴിവായത്. സിഎൻജി ഇന്ധനം ഉപയോഗിക്കുന്ന ബസിൽ ആറ് സിലിണ്ടറുകളാണ് ഉള്ളത്. ബസ് പൂർണ്ണമായി തീപടർന്ന് പിടിച്ച നിലയിലാണുള്ളത്. സിഎൻജി സിലണ്ടറുകൾ പൊട്ടിത്തെറിക്കാനുള്ള സാധ്യത പരിഗണിച്ച് പ്രദേശത്ത് നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്. സിഎൻജി ഇന്ധനം ലീക്കാകുന്ന സാഹചര്യത്തിൽ പൊലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വേണ്ട മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്.
Read moreതിരുവമ്പാടി : കല്ലുരുട്ടി ആദ്യകാല കുടിയേറ്റ കർഷകൻ നെടുങ്കല്ലേൽ വർക്കി (കൊച്ചേട്ടൻ 98) നിര്യാതനായി. ഭാര്യ : പരേതയായ മേരി തൊടുപുഴ കുളമറ്റം നിലവൂർ കുടുംബാംഗമാണ്. മക്കൾ : മെർളി മണ്ണുകുശുമ്പിൻ, പരേതനായ തങ്കച്ചൻ (തിരുവമ്പാടി), ജോസ്, ഷാജൻ, ഷാൻ്റി (കരിയാത്തുംപാറ), ഡെയ്സി (വേനപ്പാറ) മരുമക്കൾ : പരേതനായ ബാബു മണ്ണുകുശുമ്പിൽ, ഡോളി കാര്യപ്പുറം (കുളിരാമുട്ടി), സെലിൻ പഴയ വീട്ടിൽ (തിരുവമ്പാടി), പരേതനായ സണ്ണി പുത്തൂർ (കരിയാത്തുംപാറ), മനോജ് കണ്ണേഴത്ത് (വേനപ്പാറ), ബിന്നി കൈതക്കുളം (പെരുവണ്ണാമുഴി) സംസ്കാരം നാളെ …
Read moreപറ്റ്ന : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയിട്ട മൂന്നുപേർ അറസ്റ്റിലായെന്ന് ബിഹാർ പൊലീസ്. പ്രതികൾ അമേരിക്കൻ ചാരസംഘടനയായ സിഐയെ സമീപിച്ചെന്നാണ് പൊലീസിൻ്റെ റിപ്പോർട്ട്. ബക്സസർ സ്വദേശി അമൻ തിവാരിയാണ് കേസിലെ മുഖ്യപ്രതി. പ്രതിയായ അമൻ ബുധനാഴ്ച രാത്രി ബക്സർ ജില്ലയിലെ സിംരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അരരിയ ഗ്രാമത്തിൽ നിന്ന്, വിദേശ രഹസ്യാന്വേഷണ ഏജൻസിയുടെ വെബ്സൈറ്റിലേക്ക് സന്ദേശമയക്കുകയും ഇന്ത്യൻ പ്രധാനമന്ത്രിയുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുന്നതിന് പകരമായി പണം ആവശ്യപ്പെടുകയും ചെയ്തു. ഇയാളുടെ…
Read moreകൊച്ചി : ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി ജാമ്യം അനുവദിക്കണമെന്ന് രഞ്ജിത്ത് ആവശ്യപ്പെട്ടിരുന്നു. 1951-ലെ വോട്ടവകാശം ഉയർത്തിക്കാട്ടിയായിരുന്നു രഞ്ജിത്തിന്റെ ആവശ്യം. എന്നാൽ, ജയിലിൽ കഴിയുന്നയാൾക്ക് വോട്ട് ചെയ്യാൻ അവകാശമില്ലെന്നും നിലവിൽ ഒരു കേസിലെ പ്രതിയാണ് രഞ്ജിത്തെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ എതിർക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് തൊടുപുഴയിൽ നിന്ന് രഞ്ജിത്തിനെ അറസ്റ്റ് ച…
Read moreമൈസൂർ : ചിക്കമഗളൂരുവിൽ കാണാതായ മലയാളി വിദ്യാർഥിനി ശ്രീനന്ദ (15) യുടെ മൃതദേഹം കണ്ടെത്തി. കാണാതായ സ്ഥലത്ത് നിന്ന് 1500 അടി താഴ്ചയിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. പാലക്കാട് കടമ്പഴിപ്പുറം സ്വദേശികളായ രമേശ്-രോഹിണി ദമ്പതികളുടെ മകൾ ശ്രീനന്ദയെ ചൊവ്വാഴ്ച മുതലാണ് കാണതാകുന്നത്. വിനോദ യാത്രാസംഘത്തോടൊപ്പം ഉണ്ടായിരുന്ന കുട്ടിയെ വെറും നാല് മിനിറ്റിനുള്ളിലാണ് നഷ്ടമാകുന്നത്. വൈകീട്ട് 5.20വരെ കുട്ടി മാതാപിതാക്കളുടെ കൂടെയുണ്ടായിരുന്നു. മകളെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്നാണ് രക്ഷിതാക്കളും ബന്ധുക്കളും പരാതി…
Read moreതാമരശ്ശേരി : ഓടിക്കൊണ്ടിരുന്ന KSRTC ബസ്സിൻ്റെ എഞ്ചിന് അകത്ത് നിന്നും പുക ഉയർന്നത് കണ്ട് യാത്രക്കാർ പരിഭ്രാന്തിയിലായി. ഇന്നു രാവിലെ എട്ടേമുക്കാലോടെ താമരശ്ശേരി അമ്പലമുക്കിലായിരുന്നു സംഭവം. കൂരോട്ടുപാറയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന KSRTC ബസ്സിനകത്തുനിന്നുമാണ് പുക ഉയർന്നത്. പുക ഉയരുന്നതു കണ്ട് ആളുകളും ബഹളം വെക്കാൻ തുടങ്ങി.ഉടൻ തന്നെ ഡ്രൈവർ ഉടൻ തന്നെ ബസ്സ് നിർത്തി, ജീവനക്കാരും, നാട്ടുകാരും, യാത്രക്കാരും ചേർന്ന് ബസ്സിനടിയിലെ തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീ പിടിച്ചതിൻ്റെ കാരണമെന്നാണ് പ്…
Read moreതിരുവമ്പാടി : നിയോജക മണ്ഡലത്തിലെ പ്രധാന മൂന്ന് മുന്നണികളുടെ സ്ഥാനാർത്ഥികൾ തങ്ങളുടെ വോട്ട് രേഖപ്പെടുത്തി. എൽഡിഎഫ് സ്ഥാനാർത്ഥി ലിന്റോ ജോസഫ് കൂമ്പാറ ജി.ടി.എൽ.പി സ്കൂളിലെ 117-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തു. യുഡിഎഫ് സ്ഥാനാർത്ഥി സി.കെ. കാസിം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ 106-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. എൻ.ഡി.എ സ്ഥാനാർത്ഥി സണ്ണി തോമസ് ബാലുശേരി നിയോജക മണ്ഡലത്തിലെ 74-ാം നമ്പർ ബൂത്ത് കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്കൂളിൽ വോട്ട് ചെയ്തു. രാവിലെ തന്നെ ബൂത്തുകളിലെത്തി വോട്ട്…
Read moreKOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin