യുഎസ് എ : ലോകാവസാനം വന്നാലും തകർക്കാൻ കഴിയാത്ത, ആകാശത്ത് ഒരു കോട്ട പോലെ പറക്കുന്ന അമേരിക്കയുടെ അതിരഹസ്യ വിമാനമാണ് 'ഡൂംസ്ഡേ പ്ലെയിൻ' (𝗗𝗢𝗢𝗠𝗦𝗗𝗔𝗬 𝗣𝗟𝗔𝗡𝗘) അഥവാ ബോയിംഗ് 𝗘-𝟰𝗕 നൈറ്റ്വാച്ച്. ഭൂമിയിൽ ഒരു ആണവയുദ്ധം ഉണ്ടാകുകയോ ലോകം മുഴുവൻ തകർന്നടിയുകയോ ചെയ്താൽ അമേരിക്കൻ പ്രസിഡന്റിനും ഉന്നത സൈനിക ഉദ്യോഗസ്ഥർക്കും സുരക്ഷിതമായി ഇരുന്ന് രാജ്യം ഭരിക്കാൻ വേണ്ടി നിർമ്മിച്ചതുകൊണ്ട് ഇതിനെ 'പറക്കുന്ന പെന്റഗൺ' എന്നും വിളിക്കാറുണ്ട്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്നാൽ, ആവശ്യമെങ്…
Read moreകൊൽക്കത്ത : ഈഡനിൽ വിൻഡീസിനെതിരേ സഞ്ജു കൊടുങ്കാറ്റായി മാറിയപ്പോൾ ടി 20 ലോകകപ്പ് സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിലെ നിർണായക മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. ടോസ് നേടിയ ഇന്ത്യ, വെസ്റ്റ് ഇൻഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 196 റൺസായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. തുടക്കത്തിലെ മൂന്ന് നിർണായക വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടപ്പെട്ടിട്ടും ഓപ്പണിങ്ങിലിറങ്ങിയ സഞ്ജു ഒരറ്റത്ത് ഉറച്ചുനിന്ന് കരുതലോടെ പോരാടുകയായിരുന്നു. തന്റെ കരിയറിലെ ബെസ്റ്റ് ഇന്നിങ്സായിരുന്നു സഞ്ജു ഇന്ന് ക്രീസിലെടുത്തത്. 10 വീതം റൺസ് വീതമെടുത്ത അഭിഷ…
Read moreതിരുവമ്പാടി : പുല്ലുരാംപാറ മഠത്തിൽ പരേതനായ വർഗീസിന്റെ ഭാര്യ പൊന്നമ്മ വർഗീസ് (78) അന്തരിച്ചു. കോട്ടയം മൂലേടം ചെരിയത്ത് കുടുംബാംഗമാണ്. മക്കൾ : മേരി (യു. എസ്. എ), ടെസി, പരേതനായ രാജു. മരുമക്കൾ : ജോസ് വാടപ്പറമ്പിൽ (യു.എസ്.എ), അനീഷ് കരിനാട്ട് (നെല്ലിപ്പൊയിൽ). സംസ്ക്കാരം നാളെ (02-03-2026-തിങ്കൾ) രാവിലെ 10.00-മണിയ്ക്ക് പുല്ലുരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.
Read moreവയനാട് : അതിജീവനത്തിന്റെ കരുത്തിൽ പുതിയ പ്രതീക്ഷയേകി സർക്കാർ നിർമ്മിക്കുന്ന ടൗൺഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. നിർമ്മാണം പൂർത്തിയാക്കിയ 178 വീടുകൾ ദുരന്തബാധിതർക്കായി മുഖ്യമന്ത്രി കൈമാറി. 'മനുഷ്യത്വത്തിൻ്റെ സവിശേഷതയാണ് മുണ്ടക്കൈ-ചൂരൽമല അതിജീവനത്തിൽ കാണാനായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ കേരള മാതൃക ഒരിക്കൽ കൂടി ലോകം കണ്ടറിഞ്ഞു. ഏതാനും മാസങ്ങൾക്കുള്ളിൽ ബാക്കി വീടുകളും ഗുണഭോക്താക്കൾക്ക് കൈമാറുമെന്നും ആ വീടുകളും അന്തിമ ഘട്ടത്തിലെത്തി…
Read moreതിരുവമ്പാടി പഞ്ചായത്ത് ബജറ്റിൽ സമഗ്രവികസനത്തിനും, സാമൂഹ്യക്ഷേമത്തിനും ഊന്നൽ തിരുവമ്പാടി : ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡന്റ് പി ആര് അജിത 2026 ഫെബ്രുവരി 28 ന് അവതരിപ്പിച്ചു. കൃഷി, ആരോഗ്യം, മാലിന്യ സംസ്കരണം, സാമൂഹ്യസുരക്ഷ എന്നീ മേഖലകൾക്ക് ഊന്നൽ നൽകുന്നതാണ് ബജറ്റ് . പഞ്ചായത്ത് പ്രസിഡന്റ് ജിതിന് പല്ലാട്ട് അധ്യക്ഷത വഹിച്ച യോഗത്തിലാണ് ബജറ്റ് അവതരിപ്പിച്ചത്. ആകെ 339501837 രൂപ വരവും 313130055 രൂപ ചെലവും 26371782 രൂപ മിച്ചവു…
Read moreടെഹ്റാൻ : യുഎസും ഇസ്രയേലും നടത്തിയ ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ മാധ്യമം. ശനിയാഴ്ച പുലർച്ചെഓഫീസ് കെട്ടിടത്തിനുള്ളിൽ വെച്ചാണ് ഖമനയി കൊല്ലപ്പെട്ടത് എന്നാണ് റിപ്പോർട്ടുകൾ. ഇറാനില് 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. അക്രമണം ആരംഭിച്ചതിൻ്റെ ആദ്യമണിക്കൂറിൽ തന്നെ ഖമനേയിയെ വധിച്ചുവെന്നും ഡ്രോൺ അല്ലെങ്കിൽ ജെറ്റ് ഉപയോഗിച്ചുള്ള ആക്രമണത്തിലാണ് ഖമനയി കൊല്ലപ്പെട്ടതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ 35 വർഷമായി ഇറാന്റെ പരമോന്നത നേതാവാണ…
Read moreകൂടരഞ്ഞി : മലയോര മേഖലയിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനം കെട്ടിപടുത്ത പി.കെ. ജോർജിൻ്റെ 10 -ാം ചരമ വാർഷികത്തോടനുബന്ധിച്ച് ആർ ജെ ഡി കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി അനുസ്മരണ സമ്മേളനം നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ജിമ്മി ജോസ് പൈമ്പിള്ളിൽ അധുക്ഷത വഹിച്ച ചടങ്ങിൽ ദേശീയ സമിതി അംഗം പി എം. തോമസ് മാസ്റ്റർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വിൽസൺ പുല്ലുവേലിൽ മുഖ്യ പ്രഭാഷണം നടത്തി. കിസാൻ ജനത സംസ്ഥാന സെക്രട്ടറി ജോൺസൺ കുളത്തുങ്കൽ, മുഹമ്മദ്കുട്ടി പുളിക്കൽ, പി. അബ്ദുറഹിമാൻ മാസ്റ്റർ, സജി പെണ്ണ…
Read more
KOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin