തിരുവമ്പാടി : കേരളത്തിന്റെ സ്വപ്ന അടിസ്ഥാനസൗകര്യ പദ്ധതികളിലൊന്നായ ആനക്കാംപൊയില്‍–കള്ളാടി–മേപ്പാടി തുരങ്കപാതയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് ആദ്യ ബ്ലാസ്റ്റിങ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വിച്ച് ഓൺ ചെയ്ത് ഉദ്ഘാടനം ചെയ്തു. മലയോര ജനതയെ സാക്ഷിനിര്‍ത്തി മൂന്നാം സൈറനോടെയാണ് ബ്ലാസ്റ്റിങ് നടപടികൾ ആരംഭിച്ചത്. കേരളത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ തുരങ്കപാത പദ്ധതിക്ക് തുടക്കമിടാനായതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാവിലെ 11 ഓടെ ആനക്കാംപൊയില്‍ മരിയൻ ഇംഗ്ലീഷ് മീഡി…
Read moreതിരുവമ്പാടി : സംസ്ഥാനം പശ്ചാത്തല വികസന മേഖലയിൽ വലിയ കുതിപ്പിലാണെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരള സർക്കാർ പൊതുമരാമത്ത് വകുപ്പ് കിഫ്ബി പദ്ധതിയിൽ നവീകരിച്ച കൈതപ്പൊയിൽ - കോടഞ്ചേരി - തിരുവമ്പാടി- അഗസ്ത്യൻമുഴി റോഡിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ അഞ്ചുവർഷം കൊണ്ട് 50 ശതമാനം റോഡുകൾ ബിഎം ആന്റ് ബിസി നിലവാരത്തിലേക്ക് ഉയർത്തുക എന്ന് ലക്ഷ്യം വച്ചത് 60 ശതമാനം പൂർത്തിയാക്കാൻ സാധിച്ചെന്ന് മന്ത്രി പറഞ്ഞു. ദേശീയ ഹൈവേ, മലയോര ഹൈവേ, തീ…
Read moreതിരുവമ്പാടി : ലിസ ഹോസ്പിറ്റലിലെ നവീകരിച്ച അത്യാഹിത (എമർജൻസി) വിഭാഗത്തിന്റെ ഉദ്ഘാടനം തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് നിർവഹിച്ചു. ഗവൺമെന്റ് മെഡിക്കൽ കോളേജ് കോഴിക്കോട് സർജറി പ്രൊഫസറും മെഡിക്കൽ സൂപ്രണ്ടന്റുമായ ഡോ. ജയൻ എം.പി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ലിസ മെഡിക്കൽ ഡയറക്ടർ ഡോ. പി.എം. മത്തായി അധ്യക്ഷത വഹിച്ചു. സീനിയർ കൺസൾട്ടന്റ് ഫിസിഷ്യനായ ഡോ. അരുൺ മാത്യു, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, വാർഡ് മെമ്പർ ബിജു എണ്ണാറുമണ്ണിൽ, ലിസ ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. അബ്ദുൾ …
Read moreതിരുവമ്പാടി : സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ പഠനോത്സവം പ്രശസ്ത മോട്ടിവേഷനൽ സ്പീക്കർ ആശ സജിത്ത് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കൈയ്യെഴുത്ത് മാസികയുടെ പ്രകാശനം ഹൈസ്കൂൾ അധ്യാപിക ഫിലോമിന മാത്യു നിർവ്വഹിച്ചു. 2025-26 അക്കാദമിക വർഷത്തിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനവും നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ സജി തോമസ് പി, സ്റ്റാഫ് സെക്രട്ടറി ഫാ. ജോജോ ജോസഫ്, അധ്യാപകരായ ബിബിൻ കെ ഷാജി, സിസ്റ്റർ സൗമ്യ ജെയിംസ്, മിലൻ അൽഫോൻസ ജോർജ് എന്നിവർ സംസാരിച്ചു.
Read moreതാമരശ്ശേരി : ചുരം 5നും 6നും ഇടയിൽ കാറും പിക്കപ്പും കൂട്ടിയിടിച്ച് ഉണ്ടായ . അപകടത്തിൽ ഗുരുതര പരിക്കേറ്റ കൊയിലാണ്ടി സ്വദേശി കുമാരൻ എന്ന ആൾ മരണപ്പെട്ടു. അപകടത്തിൽ പരിക്കേറ്റ മറ്റു രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മരിച്ച കുമാരന്റെ മൃതദേഹം നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read moreതിരുവമ്പാടി : കേരളത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ ആനക്കാംപൊയിൽ - കള്ളാടി- മേപ്പാടി തുരങ്കപാത യാഥാർത്ഥ്യത്തിലേക്ക്. ആനക്കാംപൊയിൽ ഭാഗത്ത് പാറ തുരക്കലിനായി ആദ്യ ബ്ലാസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വിച്ച് ഓൺ ചെയ്തു. മറിപ്പുഴ പദ്ധതി പ്രദേശത്താണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പരിസ്ഥിതി, വനം വകുപ്പുകളുടെ അനുമതികൾ ഉൾപ്പെടെ ഒട്ടേറെ കടമ്പകൾ വേഗത്തിൽ പൂർത്തിയാക്കിയാണ് നിർമ്മാണ ഘട്ടത്തിലേക്ക് കടക്കുന്നത്. കിഫ്ബിയിൽ നിന്നുള്ള 2143 കോടി രൂപ വകയിരുത്തിയാണ് 8.735 കിലോമീറ്റർ ദൈർഘ്യമുള്ള നാലുവരി തുരങ്ക …
Read moreപന്തീരാങ്കാവ് : കുന്നിൻ മുകളിൽ നിന്നു ദേശീയപാതയിലേക്ക് കല്ലും മറ്റും വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചവരെ പൊലീസ് മണിക്കൂറുകൾക്കകം പിടികൂടി. ഗോവിന്ദപുരം സ്വദേശി കോന്തിനാരിയിൽ വാടകയ്ക്ക് താമസിക്കുന്ന വരുൺ (20), 14 വയസ്സുള്ള സ്കൂൾ വിദ്യാർഥി എന്നിവരെയാണ് പന്തീരാങ്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ പുലർച്ചെ 4.20ന് പന്തീരാങ്കാവ് –തൊണ്ടയാട് ദേശീയപാതയിലേക്ക് ഇരിങ്ങല്ലൂർ മുന്നല്ലേരി ജംക്ഷന് സമീപം ചെറുകുന്നിൽ നിന്നാണ് കല്ലേറ് വന്നത്. വാഹന യാത്രക്കാർ ഇതോടെ പരിഭ്രാന്തരായി. അരികിൽ നിർത്തിയ 3 വ…
Read more
KOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin