നെല്ലിപോയിൽ : കുരോട്ടുപാറ മുണ്ടത്താനത്ത് വർക്കി (കുഞ്ഞേപ്പച്ചൻ 73) നിര്യാതനായി. ഭാര്യ : അമ്മിണി പുല്ലുരാംപാറ പാറാങ്കൽ കുടുംബം . മക്കൾ : ടെസ്സി, മനോജ്, ദീപ. മരുമക്കൾ : സജി അമ്മനത്ത് ആനക്കാംപൊയിൽ, സിജി പുത്തൻകണ്ടത്തിൽ വലിയകൊല്ലി, ലിജോ കാഞ്ഞിരത്തിങ്കൽ കൂടരഞ്ഞി. സംസ്കാരം : നാളെ 08/04/2026 - ബുധനാഴ്ച്ച രാവിലെ 11 മണിക്ക് വീട്ടിൽ നിന്നും ആരംഭിക്കുന്നു. കൂരോട്ടുപാറ സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ.
Read moreചെന്നൈ : തമിഴ് ടെലിവിഷൻ പരമ്പരകളിലൂടെ പ്രശസ്തയായ നടി സുഭാഷിണി (36) തൂങ്ങി മരിച്ച നിലയിൽ. ‘കയൽ’ എന്ന തമിഴ് പരമ്പരയിലെ നെഗറ്റീവ് വേഷത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് സുഭാഷിണി. ചെന്നൈയിലെ പോരൂരിലുള്ള അപ്പാർട്മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. ബെംഗളൂരു സ്വദേശിയായ ബിപിൻ ചന്ദ്രനാണ് സുഭാഷിണിയുടെ ഭർത്താവ്. 2024 വരെ ബെംഗളൂരുവിൽ താമസിച്ചിരുന്ന സുഭാഷിണി ഷൂട്ടിങ്ങിന്റെ സൗകര്യാർഥം പിന്നീട് ചെന്നൈയിലെ വാടക അപ്പാർട്മെന്റിലേക്ക് മാറുകയായിരുന്നു. ഞായറാഴ്ച രാത്രി ഭർത്താവിനെ വിഡിയോ കോൾ ചെയ്യുന്നതിനിടെ കുടുംബപ്രശ്നങ…
Read moreതിരുവമ്പാടി : ഇന്ന് രാവിലെ ആനക്കാംപൊയിൽ ഉണ്ടായ വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. ആനക്കാംപൊയിൽ- പുല്ലൂരാംപാറ റോഡിൽ തേക്കിൻ തോട്ടം മാനേജർ ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. പുത്തൻപുരയിൽ ഷിജു (48) ഭാര്യ ബിൻസി(42) എന്നിവരാണ് മരിച്ചത്. തിരുവമ്പാടിയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന ഭാര്യയെ ജോലിസ്ഥലത്തേക്ക് വിടുന്നതിനുവേണ്ടിയുള്ള യാത്രയിലാണ് അപകടം സംഭവിച്ചത്. നാട്ടുകാരുടെ നേതൃത്വത്തിൽ ഉടൻ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയ…
Read moreതിരുവമ്പാടി : ചൂടിനെ വക വയ്ക്കാതെയുള്ള വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണച്ചൂടിന് ഇന്ന് വൈകിട്ടോടെ സമാപനം. മൈക്ക് അനൗൺസ്മെന്റ് അടക്കമുള്ള ശബ്ദ പ്രചാരണത്തിനാണ് ഇന്ന് സമാപനമാകുക. വൈകിട്ട് ആറിനാണ് കൊട്ടിക്കലാശം. സുരക്ഷ നിയന്ത്രണമുള്ളതിനാൽ ജില്ലയിലെ 13 മണ്ഡലങ്ങളിലെയും പ്രധാന കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്ന കൊട്ടിക്കലാശം കരുതലോടെ പരമാവധി കളറാക്കാനുള്ള ഒരുക്കത്തിലാണ് മുന്നണികൾ. റോഡ് ഷോയാണ് പ്രധാനം. ഇന്നലെ മൈക്ക് അനൗൺസ്മെന്റ് വാഹനങ്ങൾ വിവിധ മണ്ഡലങ്ങളുടെ മുക്കിലും മൂലയിലും പ്രചാരണം നടത്തി. ശബ്ദ പ്രചാ…
Read moreതോട്ടുമുക്കം : ഒടിയത്തിങ്കൽ ദേവസ്യാ (പാപ്പച്ചൻ 74) നിര്യാതനായി. ഭാര്യ: ഗ്രേസി പറപ്പുള്ളിൽ കൽപ്പറ്റ മക്കൾ : റോബിൻ, റോബിലി മരുമക്കൾ : ലിൻസി പുളിക്കൽ കൽപ്പറ്റ, ജോമോൻ പഴയപറമ്പിൽ മുതുകാട് സംസ്കാര കർമ്മങ്ങൾ നാളെ 07/04/2026 ചൊവ്വാഴ്ച 10 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ
Read moreനെല്ലിപോയിൽ : ഇന്നലെ പുലിക്കയം റീത്ത് പള്ളിക്ക് സമീപത്ത് വെച്ച് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മധ്യവയസ്കൻ അന്തരിച്ചു. നെല്ലിപോയിൽ പാത്തിപ്പാറ സ്വദേശി പന്നക്കൽ ലിജോയാണ് അന്തരിച്ചത്. ഇന്നലെ വൈകിട്ട് ലിജോ സഞ്ചരിച്ചിരുന്ന ബൈക്ക് നിർത്തിയിട്ടിരുന്നു മറ്റൊരു ബൈക്കിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.
Read moreകോടഞ്ചേരി : മൈക്കാവിനു സമീപം ചുണ്ടക്കുന്നിൽ പെട്ടിക്കടയ്ക്ക് നേരെ നടന്ന അക്രമത്തിൽ കടയുടമ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. കടയുടമ ബാവു, അക്രമിസംഘത്തിൽപ്പെട്ട ചുണ്ടക്കുന്ന് സ്വദേശി പ്രജീഷ്, ലാലു എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കടയിൽ അസഭ്യം പറഞ്ഞെത്തിയ സംഘത്തെ ബാവു ചോദ്യം ചെയ്തതാണ് അക്രമത്തിൽ കലാശിച്ചത്. ബാവുവിന്റെ കൈയ്ക്ക് സോഡാക്കുപ്പി കൊണ്ട് കുത്തേറ്റ് പരിക്കേറ്റു. സംഘർഷത്തിനിടെ പ്രജീഷിന് നെറ്റിയിലും വയറിലും ലാലുവിന്റെ ഉള്ളംകൈയ്ക്കും പൊട്ടിയ സോഡാക്കുപ്പി കൊണ്ട് …
Read moreKOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin