കൊച്ചി : സോഷ്യല്‍ മീഡിയാ താരം റിന്‍സി മുംതാസ് വീണ്ടും എംഡിഎംഎയുമായി പിടിയില്‍. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിന് സമീപത്തെ എംജെ റസിഡന്‍സിയില്‍ വെച്ചാണ് പിടിയിലായത്. ലഹരി ഉപയോഗിക്കാനും വില്‍ക്കാനുമായി റൂമെടുത്ത് കഴിയുകയായിരുന്നു റിന്‍സിയെന്ന് പൊലീസ് അറിയിച്ചു. വാഴക്കാല സ്വദേശി മുഹമ്മദ് റിഷാഖ്, ആലുവ സ്വദേശി അഭിജിത്, നൂറനാട് സ്വദേശി ബിജു എന്നിവരാണ് റിന്‍സിയ്ക്കൊപ്പമുണ്ടായിരുന്നത്. ഉപയോഗിക്കാനായി കൈവശം വെച്ചിരുന്ന 3.58 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് കണ്ടെടുത്തു. 2025 ജൂലൈയിലും റിന്‍സി എംഡിഎംഎയുമായി പി…
Read moreമുംബൈ : 2026 മാർച്ച് മാസത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) മികച്ച താരത്തിനുളള പുരസ്കാരം സഞ്ജു സാംസണ്. ഐപിഎൽ അരങ്ങേറ്റത്തിന്റെ പതിമൂന്നാം വാർഷികദിനത്തിലാണ് സഞ്ജുവിനെ തേടി ഈ അംഗീകാരം എത്തുന്നത്. പുരസ്കാരം നേടുന്ന ആദ്യ മലയാളിയാണ് സഞ്ജു. ട്വന്റി 20 ലോകകപ്പിലെ മിന്നും പ്രകടനമാണ് സഞ്ജുവിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ഇതാദ്യമായാണ് സഞ്ജുവിന് ഐസിസി പുരസ്കാരം ലഭിക്കുന്നത്. ജസ്പ്രിത് ബുംറയായിരുന്നു ചുരുക്കപ്പട്ടികയിൽ ഉണ്ടായിരുന്ന മറ്റൊരു ഇന്ത്യൻ താരം. ബുംറയെ മറികടന്നാണ് സഞ്ജു പുരസ്കാരനേട്…
Read moreപട്ന : ബിജെപി നേതാവ് സാമ്രാട്ട് ചൗധരി ബിഹാറിലെ പുതിയ മുഖ്യമന്ത്രിയാകും. ഇതാദ്യമായാണ് ബിജെപിക്ക് സംസ്ഥാനത്ത് മുഖ്യമന്ത്രിയുണ്ടാവുന്നത്. സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ നാളെ നടന്നേക്കുമെന്നാണു വിവരം. രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത ജനതാദൾ നേതാവ് നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജിവച്ചു. ലോക്ഭവനിലെത്തി ഗവര്‍ണർ സയ്യിദ് അത്താ ഹസ്നൈനു നിതീഷ് രാജിക്കത്ത് നൽകി. പുതിയ സർക്കാരിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും നിതീഷ് കുമാർ പറഞ്ഞു. ബിഹാറിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക…
Read moreകോഴിക്കോട് : ഈസ്റ്റ് മൂഴിക്കലില്‍ പതിനാറുകാരിയെ കൊന്ന് ബന്ധുവായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം. യുവാവിനെ മറ്റൊരു മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിലും കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഇന്ന് പുലർച്ചെയായിരുന്നു കൊലപാതകം. കള്ളൻ കയറിയെന്ന് കരുതി പരിശോധിച്ചപ്പോഴാണ് 16 കാരി നസ്രിനയെ മുകൾ നിലയിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവ സമയം നസ്രിനയുടെ അമ്മയും മുത്തശ്ശിയും സഹോദരിയ…
Read moreതാമരശ്ശേരി : യാത്രക്കിടെ ഛർദിക്കാനിറങ്ങിയ അമ്മയെയും മകനെയും കാത്തുനിൽക്കാതെ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് പോയതായി പരാതി. മൈസൂരുവിൽനിന്ന് ചങ്ങനാശേരിക്ക് കെ.എസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് പ്രായമായ അമ്മക്ക് ഛർദിക്കാൻ രാത്രി 11.30ന് താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിന് മുകളിൽ വ്യൂ പോയന്റിൽ ബസ് നിർത്തിയത്. തുടർന്ന് അമ്മയും മകനും റോഡിൽ ഇറങ്ങി. 15 മിനിറ്റോളം ബസ് കാത്ത് നിന്നെങ്കിലും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ഇവരെ കയറ്റാതെ ബസ് യാത്ര തുടരുകയായിരുന്നു. മൈസൂരുവിൽ നിന്ന് തിരുവനന്തപുര…
Read moreതിരുവമ്പാടി : നാടിനെ നടുക്കിയ കെ.എസ്.ആർ.ടി.സി ബസ് അപകടത്തിന്റെ ദുരന്തസ്മരണയ്ക്ക് മേൽ കാളിയാമ്പുഴയിൽ പുതുപാലം യാഥാർത്ഥ്യമായി. ചുറ്റിവളഞ്ഞ യാത്രകൾക്ക് അവസാനമായി പുതുക്കിപ്പണിത കാളിയാമ്പുഴ പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു. തിരുവമ്പാടി – പുല്ലൂരാംപാറ റോഡിലെ കാളിയാമ്പുഴയിൽ 2024 ഒക്ടോബർ 8-നുണ്ടായ ബസ് അപകടത്തിൽ രണ്ട് സ്ത്രീകൾ മരിക്കുകയും 35 യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. നിറയെ യാത്രക്കാരുമായി തിരുവമ്പാടി ഭാഗത്തേക്ക് വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് പതിക്കുകയായിരുന്നു. കാ…
Read moreതിരുവമ്പാടി : ഏപ്രിൽ പതിമൂന്നാം തീയതി തിങ്കളാഴ്ച രാവിലെ 7 മണിക്ക് കോടഞ്ചേരിയിൽ നിന്ന് ആരംഭിച്ച മാരത്തോൺ തിരുവമ്പാടിയിൽ സമാപിച്ചു. മാരത്തോൺ മത്സരത്തിൽ ജാതിമതഭേദമന്യേ കേരളത്തിനകത്തു നിന്നും പുറത്തുനിന്നുമായി 163 പേർ പങ്കെടുത്തു. താമരശ്ശേരി രൂപതയുടെ നേതൃത്വത്തിൽ മലയോര മേഖലയിൽ കഴിഞ്ഞ 40 വർഷക്കാലമായി നടന്ന വികസന പ്രവർത്തനങ്ങളെ അനുസ്മരിച്ചുകൊണ്ട് "മലയോര വികസനം നാടിന്റെ നന്മയ്ക്ക്" എന്ന ആപ്തവാക്യത്തോടെയാണ് മാരത്തോൺ മത്സരം നടത്തിയത്. 67 പേരാണ് ഓട്ടം പൂർത്തിയാക്കിയത്. കോടഞ്ചേരിയിൽ നടന്ന ചടങ്…
Read more
KOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin