കൂടരഞ്ഞി : കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ ആനക്കല്ലുംപാറയിലെ ജനവാസ മേഖലയിലെ കിണറ്റിൽ പുലിയെയും പൂച്ചയെയും ചത്ത നിലയിൽ കണ്ടെത്തിയത് പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചു. കൂമ്പാറ പുളിക്കൽ ഔസേപ്പച്ചൻ എന്നയാളുടെ വീടിന് താഴെയുള്ള കിണറ്റിലാണ് ഏതാനും ദിവസങ്ങൾ പഴക്കമുള്ള ജഡങ്ങൾ കണ്ടെത്തിയത്. പുലിയിൽ നിന്ന് രക്ഷപ്പെടാൻ ഓടുന്നതിനിടെ പൂച്ച കിണറ്റിൽ വീണതാകാമെന്നും, ഇരയെ നഷ്ടപ്പെടാതിരിക്കാൻ പിന്നാലെ പുലിയും കിണറ്റിലേക്ക് ചാടിയതാകാമെന്നുമാണ് പ്രാഥമിക നിഗമനം. കിണറിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസി…
Read moreപൊന്നാനി : പുനർഗേഹം ഭവന സമുച്ചയത്തിലെ താമസക്കാരിയായ യുവതിയെ കടൽത്തീരത്ത് മരിച്ചനിലയിൽ കണ്ടെത്തി. പൊന്നാനി അഴീക്കൽ മാറാപ്പിന്റെ വീട്ടിൽ ഫാത്തിമയെ (23) ആണു മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് രായിൻമരക്കാർ വീട്ടിൽ മുഹമ്മദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മത്സ്യത്തൊഴിലാളികൾക്കു വേണ്ടി സർക്കാർ നിർമിച്ച പുനർഗേഹം ഭവനസമുച്ചയത്തിലെ ഫ്ലാറ്റിലാണ് ഇരുവരുടെയും കുടുംബങ്ങൾ താമസിക്കുന്നത്. ഒന്നര വർഷം മുൻപായിരുന്നു വിവാഹം. വിവാഹശേഷം ഇരുവരും തമ്മിൽ കലഹം പതിവായിരുന്നെന്ന് അയൽക്കാർ പറയുന്നു. കഴി…
Read moreകൂടരഞ്ഞി : പഞ്ചായത്തിലെ കൂമ്പാറ ജനവാസമേഖലയിലെ കിണറിൽ പുലിയും കാട്ടുപന്നിയും ചത്ത നിലയിൽ കണ്ടെത്തിയത് നാട്ടുകാരിൽ ആശങ്കയുണ്ടാക്കി. കൂമ്പാറ പുളിക്കൽ ഔസേപ്പച്ചൻ എന്നയാളുടെ വീട്ടുമുറ്റത്തെ കിണറിലാണ് ഇവയുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിവരമറിയിച്ചതോടെ വനവകുപ്പ് ഉദ്യോഗസ്ഥർ ഉടൻതന്നെ സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിക്കും. കിണറിലേക്ക് വീണ് അപകടത്തിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. ഈ പ്രദേശത്ത് ഏറെക്കാലമായി പുലിയുടെ സാന്നിധ്യം നാട്ടുകാർ ശ്രദ്ധയിൽപ്പെടുത്തിയിരു…
Read moreകൂടരഞ്ഞി : മെയിൻ സെന്റർ ആയുഷ്മാൻ ആരോഗ്യ മന്ദിരത്തിന്റെ നേതൃത്വത്തിൽ കരിങ്കുറ്റി ഒന്നാം വാർഡിൽ മഴക്കാലപൂർവ്വ ശുചീകരണ ക്യാമ്പയിന് തുടക്കം കുറിച്ചു. മഴക്കാല രോഗങ്ങൾ പ്രതിരോധിക്കുന്നതിനായി സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനങ്ങളോടൊപ്പം ‘ഉറവിടം തേടി’ ക്യാമ്പയിനും നടന്നു. വാർഡ് മെമ്പർ രത്നാ രാജേഷ് ഉദ്ഘാടനം നിർവഹിച്ചു. പരിപാടിക്ക് ഹെൽത്ത് ഇൻസ്പെക്ടർ കെ.ബി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ആദിഷ്, ഷിജു പി. ജേക്കബ് എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ആശാ പ്രവർത്തകർ, അംഗനവാടി അധ്യാപക…
Read moreമലപ്പുറം : പൊന്നാനിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഫാത്തിമയുടേത് കൊലപാതകമെന്ന് പൊലീസ്. ഭർത്താവ് മുഹമ്മദിനെ കസ്റ്റഡിയിൽ എടുത്തു. ട്രെയിനിന് മുന്നിൽ ചാടാനുള്ള ശ്രമത്തിനിടെ പരപ്പനങ്ങാടിയിലെ റെയിൽവേ ട്രാക്കിനു സമീപത്തു നിന്നുമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. സംശയം മൂലമാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും ഇയാൾ ലഹരിക്കടിമയാണെന്നും പൊലീസ് പറയുന്നു. മുഹമ്മദും ഫാത്തിമയും തമ്മിൽ നിരന്തരം തർക്കം നടന്നിരുന്നുവെന്നും പൊലീസ് പറയുന്നു. ഇന്ന് രാവിലെയാണ് 22കാരിയായ ഫാത്തിമയെ പൊന്നാനി ഹാർബർ പരിസരത്ത് മരിച്ച നിലയിൽ കണ്ടെത…
Read moreതിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പുന്നക്കൽ, പള്ളിപ്പടി, പുല്ലുരാംപാറ, കുറിങ്കയം, മുത്തപ്പൻപുഴ, നെല്ലാനിച്ചാൽ, മരക്കാട്ടുപുറം എന്നീ ഏഴ് വാർഡുകളിലെ വിവിധ ഭാഗങ്ങളിലായി ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. 2025-26 സാമ്പത്തിക വർഷത്തിലെ ഓൺ ഫണ്ട് 56,900 രൂപയും സി.എഫ്.സി പ്ലാൻ ഫണ്ട് 43,100 രൂപയും വിനിയോഗിച്ചാണ് ഏഴ് യൂണിറ്റുകൾ സ്ഥാപിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.ആർ. അജിത അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മനോജ് വാഴെ…
Read moreകൊച്ചി : ഇന്നലെ രണ്ടുതവണ കുറഞ്ഞ സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധന. ഗ്രാമിന് 40 രൂപ കൂടി 13,875 രൂപയും പവന് 320 രൂപ കൂടി 1,11,000 രൂപയുമായി. ഇന്നലെ രാവിലെയും വൈകീട്ടുമായി 1320 രൂപയാണ് പവന് കുറഞ്ഞത്. പവന് 1,10,680 രൂപയും ഗ്രാമിന് 13,835 രൂപയുമായിരുന്നു വില. ആഗോളവിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 12.76 ഡോളര്‍ കൂടി 4,606.84 ഡോളറാണ് വില. 0.28 ശതമാനമാണ് വര്‍ധന. പശ്ചിമേഷ്യയിലെ സംഘര്‍ഷ സാധ്യതയും ഹുര്‍മുസ് കടലിടുക്കിലെ നിയന്ത്രണവും കാരണം അസംസ്കൃത എണ്ണവില വര്‍ധിച്ചതാണ് സ്വര്‍ണം ഇടിയാന്‍ കാരണം.
Read moreKOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin