കുന്ദമംഗലം : ദേശീയപാതയിൽ കുന്ദമംഗലം കാരന്തൂരിൽ കലുങ്ക് പണി നടക്കുന്നതിനാൽ രൂക്ഷമായ ഗതാഗത കുരുക്ക് നേരിടുന്നുണ്ട്. ഹോട്ടൽ മൊണാടിന്റെ മുന്നിലാണ് റോഡിന്റെ പകുതി ഭാഗം കട്ട് ചെയ്ത് കലുങ്കിന്റെ പണി ആരംഭിച്ചത്. അവിടെ Oneway ആയിട്ടേ വാഹനങ്ങൾ കടന്ന് പോവുകയുള്ളു. നിലവിൽ വാഹനങ്ങൾ കൂടുതൽ ആയത് കൊണ്ട് തന്നെ ഗതാഗത തടസ്സം രൂക്ഷമായി തുടരുന്നുണ്ട്. അത്യാവശ്യ യാത്രക്കാർ മറ്റു വഴികൾ തിരഞ്ഞെടുക്കുക.
Read moreതിരുവമ്പാടി : സാധാരണക്കാരന്റെ സ്വപ്നങ്ങൾക്ക് നിറം പകരാൻ കേരളം നല്ലത് അർഹിക്കുന്നു എന്ന സന്ദേശവുമായി ആം ആദ്മി പാർട്ടി ഇത്തവണ തിരുവമ്പാടി മണ്ഡലത്തിൽ മത്സര രംഗത്തേക്ക് എത്തി. പാർട്ടിക്കായി സണ്ണി വി ജോസഫ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇടത്-വലത് മുന്നണികൾ മാറിമാറി ഭരിച്ചിട്ടും തിരുവമ്പാടിയുടെ യഥാർത്ഥ വികസനം നടപ്പായിട്ടില്ലെന്നും, അതിന് മാറ്റം കൊണ്ടുവരാൻ ആം ആദ്മിക്ക് മാത്രമേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. എം.എസ്.സി, ബി.എഡ് ബിരുദധാരിയായ സണ്ണി വി ജോസഫ് അധ്യാപകനായും പ്രിൻസിപ്പലായും ദീർഘകാലം സേവനമനുഷ്ഠിച…
Read moreതോട്ടുമുക്കം : കൃഷ്ണൻ കോലാർവീട്ടിൽ (75) നിര്യാതനായി. ഭാര്യ : പരേതയായ അമ്മു, നളിനി മക്കൾ : പ്രകാശ്, ദിനേശ്, സജിത പുത്തലം , രാജി ചീക്കോട്, മരുമക്കൾ : ജിഷ, സ്വപ്ന, അറുമുഖൻ, ബിജു. സംസ്കാരം നാളെ (24/03/2026 )ചൊവ്വ) ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ
Read moreപശ്ചിമേഷ്യൻ സംഘർഷം, അഞ്ചു ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡണ്ട് ഡൊണൾഡ് ട്രംപ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ഇറാനുമായി നടത്തിയ ചർച്ച ഫലപ്രദം എന്ന് ട്രംപ് പറഞ്ഞു. ഇറാനിയൻ ഊർജ്ജ പ്ലാന്റുകൾക്കും,അടിസ്ഥാന സൗകര്യങ്ങൾക്കും എതിരായ ആക്രമണം അഞ്ചുദിവസം നിർത്തിവയ്ക്കാൻ യുദ്ധമന്ത്രാലയത്തിന് നിർദ്ദേശം നൽകി. വാഷിംഗ്ടണും ഇറാനും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നു. മേഖലയിലെ നിലവിലെ ശത്രുതയ്ക്ക് പൂർണ്ണവും അന്തിമവുമായ പരിഹാരം കണ്ടെത്തുന്നതിലേക്ക് പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ട്രംപ് ഒരു പ്രസ്താവനയിൽ കുറിച്ച…
Read moreകോഴിക്കോട് : പൊലീസുകാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പൊലീസ് കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫിസർ കുന്നമംഗലം പിലാശ്ശേരി കളരിക്കണ്ടി കണയം പറമ്പത്ത് ഷജുൽ (38) ആണ് മരിച്ചത്. പുലർച്ചെ നാലിനും അഞ്ചിനും ഇടയിൽ വെള്ളയിൽ റെയിൽവേ സ്റ്റേഷൻ പരിസരത്തെ റെയിൽവേ പാളത്തിലാണ് ഷജുൽ ട്രെയിൻ തട്ടി മരിച്ചത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നടക്കാവ് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.
Read moreതിരുവമ്പാടി : സാമ്പത്തികവർഷത്തിൻ്റെ അവസാന ദിവസങ്ങളിൽ പോലും ത്രിതല പഞ്ചായത്തുകൾക്ക് നൽകേണ്ട മൂന്നാം ഗഡു പദ്ധതിവിഹിതം അനുവദിക്കാത്ത ഇടത്പക്ഷ സർക്കാരിൻ്റെ ജനദ്രോഹ നടപടിക്കെതിരെ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് ജനപ്രതിനിധികൾ തിരുവമ്പാടി സബ് ട്രഷറിക്ക് മുന്നിൽ ധർണ നടത്തി. ത്രിതല പഞ്ചായത്തുകളിലെ വികസന പദ്ധതി പ്രവർത്തനങ്ങൾ പൂർണമായും നിശ്ചലമായിരിക്കയാണെന്നും, എസ് സി – എസ് ടി വിഭാഗത്തിൻ്റെയും, ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവരുടെപ്പോലും പദ്ധതി പ്രവർത്തനങ്ങളടക്കം പൂർണമായും തടസ്സപ്പെട്ടിരിക്കുന്ന സ…
Read moreകോഴിക്കോട് : രണ്ടു കോടി രൂപയോളം ചെലവിട്ട് മലബാറിൽ ആദ്യമായെത്തിച്ച ഇലക്ട്രിക്ക് ഡബിൾ ഡക്കർ ബസ് പത്തുദിവസം കഴിഞ്ഞിട്ടും നിരത്തിലിറങ്ങിയില്ല. എന്ന് ഇറങ്ങുമെന്നോ, എത്ര രൂപയാണ് ടിക്കറ്റ് നിരക്കെന്നോ, ഏത് റൂട്ടിൽ ഓടുമെന്നോ കൃത്യമായി പ്രഖ്യാപിക്കാനും ഇത്രയും ദിവസമായി ട്രാൻസ്പോർട്ട് വകുപ്പിന് സാധിച്ചിട്ടില്ല. ഇതിനെല്ലാം പ്രധാന കാരണമായി ഉദ്യോഗസ്ഥർ ചൂണ്ടിക്കാണിക്കുന്നത് റോഡിന് കുറുകേ ഉയരത്തിലുള്ള വിവിധ കേബിളുകളാണ്. വൈദ്യുത കേബിൾ, സ്വകാര്യ ഇന്റർനെറ്റ് കേബിൾ എന്നിവ പലയിടത്തും റോഡ…
Read more
KOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin