കൂടരഞ്ഞി : പനക്കച്ചാൽ കൂരിയോട് ഉന്നതിയുടെ താഴെ മുള്ളൻ പന്നിയുടെ പകുതിയോളം ഭാഗം ഏതോ അജ്ഞാത ജീവി തിന്ന് ബാക്കിയിട്ടതായി പ്രദേശവാസികൾ കണ്ടെത്തി. കഴിഞ്ഞകാലങ്ങളിൽ പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ ഈ പ്രദേശത്ത് രാത്രികാലങ്ങളിൽ പുലിയുടേതെന്ന് സംശയിക്കാവുന്ന ശബ്ദങ്ങൾ കേൾക്കാറുണ്ടെന്നും, സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർ സഞ്ചരിക്കുന്ന ഉന്നതി ഉൾപ്പെടുന്ന പ്രദേശമാണിതെന്നും നാട്ടുകാർ ആശങ്ക പ്രകടിപ്പിക്കുന്നു. ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനായി ഫോറസ്റ്റ് വകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആർ.ജെ.ഡി …
Read moreതിരുവമ്പാടി : തറയിൽ ആലിക്കുട്ടി (64 ) നിര്യാതനായി ഭാര്യ : പരേതയായ വാലയിൽ ആയിഷാബി, ജമീല കമ്പക്കോടൻ മക്കൾ: ഫാസിൽ (എൻ്റെ തിരുവമ്പാടി), ഹബീബി (ഡിജിമീഡിയ മുക്കം), ഹാരിസ്, സുഹൈൽ. മരുമക്കൾ: നിഷില (കൂമ്പാറ), സഫ (തിരുവമ്പാടി), ഹബീബ നസ്രിൻ (നടമ്മൽപൊയിൽ). മയ്യിത്ത് നിസ്ക്കാരം ഇന്ന് ( 30-03-2026) തിങ്കൾ രാവിലെ 10.30 ന് മാർക്കറ്റ് പള്ളിയിലും ശേഷം 10.45 ന് താഴെ തിരുവമ്പാടി തിയ്യര തട്ടേക്കാട് ജുമാ മസ്ജിദിലും
Read moreകൂടരഞ്ഞി : കേരള പി.എസ്.സി നടത്തിയ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ പരീക്ഷയിൽ സംസ്ഥാനതലത്തിൽ ഒന്നാം റാങ്ക് നേടിയ ഹെന്ന ഹാഷിം ശ്രദ്ധേയ നേട്ടം കൈവരിച്ചു. കൂടരഞ്ഞി സ്വദേശിനിയായ ഹെന്ന ഹാഷിം, ഈന്തുങ്കൽ സ്വദേശികളായ ഷാഹുൽ ഹമീദ് – സുഹറ ദമ്പതികളുടെ മകൻ അൻവർ മസൂദിന്റെ ഭാര്യയാണ്.
Read moreകൊച്ചി : കടവന്ത്രയില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ ലഹരി ഉപയോഗിക്കുന്നതിനിടെ ഡോക്ടറും അഭിഭാഷകനും അടക്കം 8 പേര് പിടിയില്‍. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് രണ്ട് യുവതികളടക്കം എട്ടുപേര്‍ പിടിയിലായത്. തിരുവനന്തപുരം ശംഖമുഖം സ്വദേശിയും ഇവന്റ് മാനേജ്മെന്റ് ഉടമയുമായ ഷാജി ഫെര്‍ണാണ്ടോ, കലൂര്‍ സ്വദേശിയായ ഓസ്റ്റിന്‍ ജോസ് , അഭിഭാഷകനായ രോഹിത് നായര്‍, കടുങ്ങല്ലൂര്‍ സ്വദേശി ജിനോ മുരളി ,ന്യൂട്രീഷനായ ആലപ്പുഴ നൂറനാട് സ്വദേശി അക്ബര്‍ ഷാ, ദന്ത ഡോക്ടറായ ബെന്‍സി റാവൂത്തര്‍ , കൊല…
Read moreതിരുവമ്പാടി : പൊന്നാങ്കയം പ്ലാത്തോട്ടത്തിൽ ആഗസ്തി (പാപ്പച്ചൻ-89) നിര്യാതനായി. ഭാര്യ : പരേതയായ ഏലിക്കുട്ടി പാലിയാക്കുന്നേൽ കുടുംബാംഗം. മക്കൾ : ലിസി, ഡോണി, ഷെല്ലി. മരുമക്കൾ : ജോൺസൺ ചിരട്ടയിൽ (കോഴിക്കോട്), ടെസി കുളമക്കാട്ട് (ചങ്ങരോത്ത്), ജോസ് പ്രകാശ് തോട്ടുപുറത്ത് (നെല്ലിപ്പൊയിൽ). സംസ്കാരം ഇന്ന് (29-03-2026-ഞായർ) വൈകുന്നേരം 05:00-ന് പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ.
Read moreകോഴിക്കോട് : നഗരഭംഗി ആസ്വദിച്ചുള്ള കെഎസ്ആർടിസി ഡബിൾ ഡെക്കർ ബസിന്റെ പ്രയാണം തുടങ്ങി. ആദ്യയാത്രയിൽ ബസിലെ സീറ്റുകളെല്ലാം നിറഞ്ഞിരുന്നു. കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലിന്റെ പദ്ധതിയുടെ ഭാഗമായാണ് ഡബിൾ ഡെക്കർ ബസ് യാത്ര തുടങ്ങിയത്. മാവൂർ റോഡ് കെഎസ്ആർടിസി ബസ് ടെർമിനലിൽ നിന്ന് തുടങ്ങിയ യാത്ര സരോവരം , മാനാഞ്ചിറ, ഫ്രാൻസിസ് റോഡ് വഴി കോതിയിലെത്തിയ ശേഷം തുടർന്ന് ബീച്ച് റോഡ് വഴി വരയ്ക്കൽ ഭട്ട് റോഡ് വരെ പോയി, അവിടെ നിന്ന് വെസ്റ്റ്ഹിൽ ചുങ്കം വഴി തിരികെ മാവൂർ റോഡ് കെഎസ്ആർടിസി ബസ് ടെർമിനലിലാണ് അവസാനിച്ചത്. വൈകിട…
Read moreകൂടരഞ്ഞി : ഇടവേളയ്ക്ക് ശേഷം വീണ്ടും പൂവാറൻതോട്ടിൽ കാട്ടാനക്കൂട്ടം ഇറങ്ങി കൃഷിയിടങ്ങൾ വ്യാപകമായി നശിപ്പിച്ചു. കഴിഞ്ഞ രാത്രിയാണ് പ്രദേശത്തെ ഇടവന വിനോദിന്റെ കൃഷിയിടത്തിലേക്ക് കാട്ടാനകൾ കയറി നാശനഷ്ടം വിതച്ചത്. തെങ്ങ്, കവുങ്ങ്, വാഴ മറ്റ് കൃഷികൾ ഉൾപ്പെടെ വലിയ തോതിൽ നശിച്ച നിലയിലാണ്. ഏറെ പരിശ്രമത്തോടെ വളർത്തിയ വിളകൾ ഒറ്റ രാത്രി കൊണ്ട് നശിച്ചതോടെ കർഷകർ ആശങ്കയിലും നിരാശയിലുമാണ്. പ്രദേശത്ത് ഹാഗിംഗ് സോളാർ ഫെൻസിംഗ് നിർമ്മാണം പുരോഗമിക്കുന്നുണ്ടെങ്കിലും, പ്രവർത്തികൾ പൂർത്തിയാകാത്തതിനാൽ ഇതുവരെ വൈദ്യുതി കണക്ഷ…
Read moreKOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin